SignIn
Kerala Kaumudi Online
Tuesday, 30 June 2026 2.01 PM IST

എല്ലാ വർഷവും പുറന്തള്ളുന്നത് കോടികൾ വിലമതിക്കുന്ന സ്വർണം; എന്നാൽ ആർക്കും വേണ്ട, കാരണം

gold-bullion
സ്വർണ്ണക്കട്ടി

മനുഷ്യർക്ക് ഒരിക്കലും ഒഴിച്ചുനിർത്താൻ കഴിയാത്ത ഒന്നാണ് സ്വർണം. എന്നാൽ ദിവസവും സ്വർണം പുറന്തള്ളപ്പെടുന്ന ഒരു അഗ്നിപർവതത്തെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ? സാധാരണ ഖനനം ചെയ്താണ് സ്വർണം പുറത്തെടുക്കുന്നത്. എന്നാൽ ദിവസവും ഈ അഗ്നിപർവതം അന്തരീക്ഷത്തിലേക്ക് ലക്ഷങ്ങൾ വിലമതിക്കുന്ന സ്വർണത്തരികളാണ് പുറന്തള്ളുന്നത്.

അന്റാർട്ടിക്കയിലെ സജീവമായ അഗ്നിപർവതങ്ങളിലൊന്നായ മൗണ്ട് എറെബസിലാണ് ഈ അത്ഭുത പ്രതിഭാസം നടക്കുന്നത്. 1991ൽ ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിൽ പ്രസിദ്ധീകരിച്ച് പഠനമനുസരിച്ച മൗണ്ട് എറെബസ് പ്രതിദിനം ഏകദേശം 80 ഗ്രാം സുക്ഷ്മ സ്വർണത്തരികൾ പുറന്തള്ളുന്നുണ്ട്. ഇപ്പോഴത്തെ വിപണി വില അനുസരിച്ച് ഏകദേശം 6,000 ഡോളറാണ് (5,66,000 രൂപ)ഇതിന്റെ വില. അങ്ങനെയെങ്കിൽ ഒരു വർഷം രണ്ട് മില്യൺ ഡോളർ (18.9 കോടി രൂപ).

മൗണ്ട് എറെബസ് സ്വർണം പുറന്തള്ളുന്നുവെന്ന് നാസയുടെ എർത്ത് ഒബ്‌സർവേറ്ററിയും സ്ഥരീകരിച്ചിട്ടുണ്ട്. റോസ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന ഈ അഗ്നിപർവത്തിന് 12,448 അടി ഉയരമുണ്ട്. മൗണ്ട് എറെബസിൽ നിന്ന് ദിവസവും പുറന്തള്ളുന്ന വാതകത്തിലാണ് സ്വർണത്തരികൾ അടങ്ങിയിരിക്കുന്നു. പർവതം വളരെ ഉയരത്തിലായതിനാൽ തന്നെ അഗ്നിപർവതത്തിൽ നിന്ന് മെെലുകൾ അകലെയുള്ള പ്രദേശങ്ങളിൽ വരെ സ്വർണത്തരികൾ വന്നുപതിക്കാറുണ്ട്.

ചിലതിന് 60 മൈക്രോമീറ്റർ വരെ വലിപ്പം ഉണ്ടെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. എന്നാൽ അന്റർട്ടിക്കയിലെ ഉൾപ്രദേശത്ത് പൂർണമായും മഞ്ഞ് മൂടിയിരിക്കുന്ന ഈ അഗ്നിപർവതത്തിന് അടുത്ത് മനുഷ്യർക്ക് എത്താൻ സാധിക്കില്ല. മൗണ്ട് എറെബസിൽ സ്വർണത്തിന് പുറമേ മറ്റ് വിലയേറിയ ലോഹങ്ങളും അടങ്ങിയിരിക്കുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. 1972 മുതലാണ് ഇത് ഒരു സജീവ അഗ്നിപർവതം ആയിമാറിയത്.

സ്വർണം കണ്ടെത്തിയ മറ്റ് അഗ്നിപർവതങ്ങൾ

അഗ്നിപർവതകളുടെ വാതകങ്ങളിൽ സ്വർണം കണ്ടെത്തുന്നത് ഇത് ആദ്യമല്ല. ഹവായിയിലെ കിലാവിയ, ഇറ്റലിയിലെ മൗണ്ട് എറ്റ്ന, അലാസ്കയിലെ അഗസ്റ്റിൻ അഗ്നിപർവതം, മെക്സിക്കോയിലെ എൽ ചിച്ചോൺ എന്നിവയിലും ചെറിയ അളവിൽ സ്വർണം കണ്ടെത്തിയിട്ടുണ്ട്. ക്ലോറിൻ അല്ലെങ്കിൽ സൾഫർ സമ്പുഷ്ടമായ സംയുക്തങ്ങളുമായി ബന്ധമുള്ള ചൂടുള്ള അഗ്നിപർവതങ്ങളിൽ ഇത്തരത്തിൽ സ്വർണം കാണപ്പെടുന്നുവെന്ന് ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നു. ക്ലോറിൻ സമ്പുഷ്ടമായ അഗ്നിപർവത വാതകങ്ങൾ വായുവിൽ തണുക്കുമ്പോൾ സ്വർണം നേരിട്ട് പരലുകളായി മാറുന്നുവെന്നാണ് ചില ശാസ്ത്രജ്ഞർ വ്യക്തമാക്കുന്നത്. എന്നാൽ മൗണ്ട് എറെബസിൽ എങ്ങനെ സൂക്ഷ്മ സ്വർണ തരികൾ വരുന്നുവെന്ന് ഇന്നും കൃത്യമായി കണ്ടെത്താൻ ശാസ്ത്രജ്ഞർക്ക് കഴിഞ്ഞിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD RECOVERY, ANTARCTICA GOLD VOLCANO, GOLD, VOLCANO, CRORE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ