SignIn
Kerala Kaumudi Online
Wednesday, 12 August 2026 12.34 PM IST

വൻ നിരാശ; വീണ്ടും കുതിച്ച് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം

gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സ്വർണത്തിന് 95 രൂപ കൂടി 14,195 രൂപയായി. പവൻ 760 രൂപ വർദ്ധിച്ച് 1,13,560 രൂപയിലെത്തി. ഇന്നലെ പവന് 2320 രൂപ വർദ്ധിച്ചെങ്കിലും ഉച്ചയ്ക്ക് ഇടിഞ്ഞ് 1,12,800 രൂപയിലെത്തിയിരുന്നു. രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വിലക്കയറ്റമുണ്ടായതാണ് സംസ്ഥാനത്തിലെ സ്വർണനിരക്കിലും പ്രതിഫലിക്കുന്നത്.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങി നിരവധി കാര്യങ്ങളാണ് സ്വർണവിലയിലെ തുടർച്ചയായുള്ള മാറ്റത്തെ സ്വാധീനിക്കുന്നത്. ജനുവരി 29ന് പവൻ വില 1,31,160 രൂപയിലെത്തി റെക്കാഡിട്ടിരുന്നു. എന്നാൽ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ സ്വർണം കനത്ത തിരിച്ചടി നേരിട്ടു. ഒരവസരത്തിൽ 1,02,760 രൂപ വരെ വില താഴ്ന്നു. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നയം, ഡോളറിന്റെ ശക്തി, ആഗോള കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ അടിസ്ഥാനമായാകും വരും ദിവസങ്ങളിൽ സ്വർണവിലയിലെ മാറ്റങ്ങളെന്ന് വ്യാപാരികൾ പറയുന്നു.

വെള്ളിവില

സംസ്ഥാനത്ത് വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 260 രൂപയാണ് വിപണി വില. 10 ഗ്രാമിന് 2,600 രൂപയും 100 ഗ്രാമിന് 26,000 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,60,000 രൂപ നൽകണം.

English Summary

Gold prices in Kerala rose again today, with the price of one gram increasing by ₹95 to ₹14,195. The price of one sovereign (8 grams) also went up by ₹760 to ₹1,13,560. The rise is attributed to gains in international gold prices, while global market movements, the US dollar, Federal Reserve policies and geopolitical tensions are expected to influence prices in the coming days.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD PRICE KERALA, KERALA GOLD RATE, GOLD RATE, PRICE, KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360