
കൊച്ചി: നടപ്പുസാമ്പത്തിക വർഷം 1,200 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് ധനകാര്യ സ്ഥാപനമായ യു.ജി.എസ് ഗോൾഡ് ലോൺ. വിപുലീകരണത്തിന്റെ ഭാഗമായി കേരളത്തിലും തമിഴ്‌നാട്ടിലും പുതിയ ശാഖകൾ ആരംഭിക്കുമെന്ന് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ട് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
കമ്പനിയുടെ സമഗ്ര ഇൻഷ്വറൻസ് സേവനങ്ങളുടെ ഉദ്ഘാടനം കൊച്ചിയിൽ നടന്നു. ലൈഫ്, ഹെൽത്ത്, വെഹിക്കിൾ ഇൻഷ്വറൻസുകളാണ് ലഭ്യമാക്കുന്നത്. ദേശീയതലത്തിൽ സിനിമാതാരം തൃഷയും കേരളത്തിൽ ധ്യാൻ ശ്രീനിവാസനും യു.ജി.എസിന്റെ ബ്രാൻഡ് അംബാസഡമാരായി. യു.ജി.എസിന്റെ പുതിയ പറവൂർ ശാഖ നാളെ വൈകിട്ട് 4.30ന് മന്ത്രി ജോൺ റോജി എം. ജോൺ ഉദ്ഘാടനം ചെയ്യും. സി.എം.പി സംസ്ഥാന സെക്രട്ടറി പി.കെ. ശശി, മുഹമ്മദ് ഷിയാസ് എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. കുറഞ്ഞ പലിശനിരക്കിൽ ലളിതമായ രേഖകളിലൂടെ സാധാരണക്കാർക്ക് വായ്പ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ സി. ഹരി പ്രസാദ് (എ.ജി.എം), കെ. രാജീവ് (ഓപ്പറേഷൻസ് മാനേജർ), കെ.കെ സുഹൈൽ (അഡ്മിനിസ്‌ട്രേഷൻ മാനേജർ), ടി. ശാസ്ത്രപ്രസാദ് (സെയിൽസ് മാനേജർ), കെ. ശ്യാംകുമാർ (പി.ആർ.ഒ), ഫൈസൽ അലി (ഓഡിറ്റർ), ജയ് ഗണേഷ് (ക്വാളിറ്റി അനലൈസർ) എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |