SignIn
Kerala Kaumudi Online
Monday, 10 August 2026 11.52 AM IST

നാലുദിവസത്തിന് ശേഷം താഴേക്കിറങ്ങി സ്വർണവില; ഇന്നത്തെ നിരക്കറിയാം

READ ENGLISH VERSION
gold
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ് രേഖപ്പെടുത്തി. ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,930 രൂപയായി. പവന് 280 രൂപ കുറഞ്ഞ് 1,11,440 രൂപയിലെത്തി. തുടർച്ചയായി നാല് ദിവസം കൊണ്ട് 6000 രൂപയിലധികം കുതിച്ചശേഷമാണ് സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ശനിയാഴ്ച ഗ്രാമിന് 13,965 രൂപയും പവന് 1,11,720 രൂപയായുമായിരുന്നു.

അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങൾ, ഡോളറിന്റെ മൂല്യത്തിലെ ഏറ്റക്കുറച്ചിലുകൾ തുടങ്ങി നിരവധി കാര്യങ്ങളാണ് സ്വർണവിലയിലെ തുടർച്ചയായുള്ള മാറ്റത്തെ സ്വാധീനിക്കുന്നത്. നടപ്പുവർഷം ജനുവരി 29ന് പവൻ വില 1,31,160 രൂപയിലെത്തി റെക്കാഡിട്ടിരുന്നു. എന്നാൽ പശ്ചിമേഷ്യയിൽ യുദ്ധം രൂക്ഷമായതോടെ സ്വർണം കനത്ത തിരിച്ചടി നേരിട്ടു. ഒരവസരത്തിൽ 1,02,760 രൂപ വരെ വില താഴ്ന്നു. അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശ നയം, ഡോളറിന്റെ ശക്തി, ആഗോള കേന്ദ്രബാങ്കുകളുടെ സ്വർണവാങ്ങൽ, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ എന്നിവ അടിസ്ഥാനമായാകും വരും ദിവസങ്ങളിൽ സ്വർണ വിലയിലെ മാറ്റങ്ങളെന്ന് വ്യാപാരികൾ പറയുന്നു.

വെള്ളിവില

സംസ്ഥാനത്ത് ഒരു ഗ്രാം വെള്ളിക്ക് ഇന്ന് 250 രൂപയാണ് വിപണി വില. 10 ഗ്രാമിന് 2,500 രൂപയും 100 ഗ്രാമിന് 25,000 രൂപയുമാണ് വിപണിവില. ഒരു കിലോഗ്രാം വെള്ളി വാങ്ങാൻ ഇന്ന് 2,50,000 രൂപ നൽകണം.

English Summary

Gold prices in Kerala fell slightly today after rising by more than ₹6,000 over four consecutive days. The price of gold decreased by ₹35 per gram to ₹13,930, while the price of one sovereign fell by ₹280 to ₹1,11,440.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA GOLD PRICE, GOLD RATE TODAY, GOLD PRICE KERALA, GOLD PRICE DROP, KERALA GOLD RATE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360