SignIn
Kerala Kaumudi Online
Tuesday, 11 August 2026 12.15 PM IST

സ്വർണം വാങ്ങാനിരുന്നവർക്ക് കനത്ത പ്രഹരം; ഒറ്റയടിക്ക് കൂടിയത് 2320  രൂപ

READ ENGLISH VERSION
gold
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ആഭരണം വാങ്ങാനിരുന്നവർക്ക് പ്രഹരമേൽപ്പിച്ച് വീണ്ടും സ്വർണവില കൂടി. കേരളത്തിൽ ഇന്നുരാവിലെ ഗ്രാമിന് ഒറ്റയടിക്ക് 290 രൂപ കൂടി 14,220 രൂപയിലെത്തി. ഇതോടെ പവൻ വില 2320 രൂപ ഉയർന്ന് 1,13,760 രൂപയായി. ജൂണിനുശേഷം പവന് രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന തുകയാണിത്. വെള്ളിവില ഗ്രാമിന് പത്ത് രൂപ വർദ്ധിച്ച് 255 രൂപയിലെത്തി.

അമേരിക്കയിലെയും ചൈനയിലെയും സമ്പദ്‌രംഗത്തെ ചലനങ്ങളാണ് സ്വർണവില ഉയരാൻ കാരണമായതെന്ന് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. സ്വർണത്തിന് ആഭരണം, നിക്ഷേപം എന്നീ നിലകളിൽ ഡിമാൻഡുയർന്നു. ലോകത്തെ ഏറ്റവും കൂടുതൽ സ്വർണം ഉപയോഗിക്കുന്ന രാജ്യമായ ചൈനയിൽ ഗോൾഡ് എക്‌‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലേയ്ക്ക് നിക്ഷേപ ഒഴുക്കുകൾ വർദ്ധിച്ചതും ആഗോളതലത്തിൽ സ്വർണവില ഉയരുന്നതിന് കാരണമായി.

രാജ്യാന്തര വില 4500 ഡോളറിലേയ്ക്ക് കുതിക്കാൻ സാദ്ധ്യതയുള്ളതായി സാമ്പത്തിക വിദഗ്ദ്ധർ വിലയിരുത്തുന്നു. അങ്ങനെയെങ്കിൽ കേരളത്തിൽ പവന് വില 1.15 ലക്ഷം രൂപ കടക്കും.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നലെ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. ഒരു ഗ്രാമിന് 35 രൂപ കുറഞ്ഞ് 13,930 രൂപയായി. പവന് 280 രൂപ കുറഞ്ഞ് 1,11,440 രൂപയിലുമെത്തിയിരുന്നു. തുടർച്ചയായി നാല് ദിവസം കൊണ്ട് 6000 രൂപയിലധികം കുതിച്ചശേഷമാണ് സംസ്ഥാനത്ത് ഇന്നലെ സ്വർണവിലയിൽ നേരിയ ഇടിവ് രേഖപ്പെടുത്തിയത്. ഇന്നലെ ഒരു ഗ്രാം വെള്ളിക്ക് 250 രൂപയായിരുന്നു വിപണി വില.

English Summary

Kerala’s gold price surged sharply, with the price per gram rising by ₹290 to ₹14,220 and a sovereign reaching ₹1,13,760, the highest since June. Silver also increased to ₹255 per gram. Experts attribute the rise to economic developments in the US and China and stronger investment and jewellery demand, with prices potentially exceeding ₹1.15 lakh per sovereign.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TODAY GOLD RATE, GOLD RATE TODAY IN KERALA, GOLD RATE, GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360