SignIn
Kerala Kaumudi Online
Thursday, 06 August 2026 3.08 AM IST

സ്വർണ വില ഉയരുന്നു

gold

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ആഗോളവിപണിയുടെ ചുവട് പിടിച്ചാണ് കേരളത്തിലും സ്വർണവിലയിൽ കുതിപ്പുണ്ടായത്. ഇന്നലെ രണ്ട് തവണയാണ് സ്വർണവിലയിൽ വർദ്ധനവുണ്ടായത്. രാവിലെ പവന് 1280 രൂപ വർദ്ധിച്ച സ്വർണത്തിന് വൈകിട്ട് വീണ്ടും 800 രൂപ കൂടി. 1,​ 07,​ 680 രൂപയായി പവൻ വില. ഗ്രാമിന് 13460 രൂപയും. അന്താരാഷ്ട്ര വിപണിയിൽ സ്വർണം ഔൺസിന് 4,200 ഡോളറിന് മുകളിലാണ് വ്യാപാരം നടത്തുന്നത്.

സുരക്ഷിതനിക്ഷേപം എന്ന ആകർഷണം

 യു.എസ് ഫെഡറൽ റിസർവ് പലിശനിരക്ക് കുറയ്ക്കാൻ കൂടുതൽ സാദ്ധ്യതയുണ്ടെന്ന വിപണി പ്രതീക്ഷ ശക്തിപ്പെടുത്തി. അതിന്റെ പ്രതിഫലനമായാണ് സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണത്തിലേക്ക് കൂടുതൽ നിക്ഷേപകരെത്തുന്നത്.
ആഗോള സാമ്പത്തിക അനിശ്ചിതത്വവും പലിശനിരക്ക് പ്രതീക്ഷകളും സ്വർണ്ണത്തിന് അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360