SignIn
Kerala Kaumudi Online
Monday, 27 July 2026 5.40 PM IST

'എല്ലാ ദിവസവും കുട്ടികൾ ആ സാധനം ജനാല വഴി എനിക്കു നൽകും'; കാരണം തുറന്നു പറഞ്ഞ് അദ്ധ്യാപിക

students

ജീവിതത്തിൽ ചില അദ്ധ്യാപകരെ നമ്മൾ ഒരിക്കലും മറക്കാറില്ല . പ്രയാസമുള്ള പാഠങ്ങൾ പോലും എളുപ്പത്തിൽ പറഞ്ഞുതരുന്ന, എല്ലാ വിശേഷങ്ങളും ചോദിച്ചറിയുന്ന, വിഷമങ്ങളിൽ ചേർത്തു നിർത്തുന്ന അദ്ധ്യാപകരെ കുട്ടികൾ എന്നും ഓർത്തിരിക്കും. കുഞ്ഞു കുഞ്ഞു സമ്മാനങ്ങൾ നൽകിയാകും അവരോടുള്ള സ്‌നേഹം കുട്ടികൾ പ്രകടിപ്പിക്കുന്നത്. അത് ചിലപ്പോൾ ചെറിയ പൂക്കളോ സ്വന്തമായി വരച്ച ചിത്രങ്ങളോ ആകാം.

അത്തരത്തിൽ ചില വിദ്യാർത്ഥികൾ അദ്ധ്യാപികയ്‌ക്കു സ്‌നേഹ സമ്മാനങ്ങൾ നൽകുന്നതിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. എല്ലാ ദിവസവും ഉച്ച ഭക്ഷണത്തിന്റെ സമയത്ത് കുട്ടികൾ അവരുടെ പ്രിയപ്പെട്ട അദ്ധ്യാപികയെ കാണാൻ എത്തുന്നു. കൈയിൽ ഒരു കുഞ്ഞു സമ്മാനവും ഉണ്ടാകും. ആപ്പിൾ, ഓറഞ്ച്, പേരയ്‌ക്ക തുടങ്ങി ഏതെങ്കിലും ഒരു ഫ്രൂട്ടാകും അവർ സമ്മാനമായി നൽകുന്നത്. അദ്ധ്യാപികയ്‌ക്ക് അതു നൽകി നിറഞ്ഞ ഒരു ചിരിയും സമ്മാനിച്ച ശേഷം കുട്ടികൾ മടങ്ങിപ്പോകും.

kids

ബംഗളൂരു ആസ്ഥാനമായുള്ള ടീച്ചർ ഫോർ ഇന്ത്യയിലെ അദ്ധ്യാപികയായ ദീപാലി ദഹികാംബ്ലെയാണ് തന്റെ ദൈനംദിന സ്‌കൂൾ ജീവിതത്തിന്റെ ഭാഗമായ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. പഴങ്ങൾ കഴിക്കുന്നത് തനിക്ക് ഇഷ്‌‌ടമാണെന്ന് ഒരു സാധാരണ സംഭാഷണത്തിനിടയിൽ കുട്ടികളോട്‌ പറഞ്ഞതായി ദീപാലി വിശദീകരിക്കുന്നു. അടുത്ത ദിവസം മുതൽ, കുട്ടികൾ അദ്ധ്യാപികയ്‌ക്ക്‌ പഴങ്ങൾ ഓരോന്നായി കൊണ്ടുവന്ന് സ്റ്റാഫ് റൂമിന്റെ ജനാലയിലൂടെ കൈമാറാൻ തുടങ്ങി. ഇതിനോടകം ഏഴ് ലക്ഷത്തിലധികം പേർ വീഡിയോ കണ്ടുകഴിഞ്ഞു. പലരും കുട്ടികളുടെ പ്രവൃത്തിയെ പ്രശംസിച്ച് കമന്റുകളിട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIDS, STUDENTS, VIRALVIDEO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY