SignIn
Kerala Kaumudi Online
Monday, 07 September 2026 1.40 PM IST

തലേന്ന് അരച്ചുവച്ച മാവ് രാവിലെ പുളിച്ചുപൊങ്ങി കള‌ഞ്ഞോ? പരിഹാരമുണ്ട്; വളരെ ഈസിയായ ഈ ട്രിക്ക് പരീക്ഷിക്കൂ

doas-batter
പ്രതീകാത്മക ചിത്രം

ദോശയും ഇഡ്ഡലിയും ഉണ്ടാക്കുന്നതിനായി തലേന്നുതന്നെ മാവ് അരച്ചുവയ്ക്കാറാണ് പതിവ്. എന്നാൽ ഈ മാവ് അടുത്ത ദിവസം പുളിച്ചുപൊങ്ങി കളഞ്ഞ് ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയിലായാലോ? പല വീടുകളിലും നേരിടുന്ന പതിവ് പ്രശ്നമാണ് ഇത്. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയിൽ മാവ് വേഗത്തിൽ പുളിക്കുകയും പാത്രത്തിന് പുറത്തേക്ക് ഒഴുകിപ്പോകുകയും ചെയ്യാറുണ്ട്.

എന്നാൽ അരച്ചുവച്ച മാവ് സൂക്ഷിക്കുമ്പോൾ പൊങ്ങികളയാതിരിക്കുന്നതിനായി ലളിതമായൊരു കാര്യം ചെയ്താൽ മതിയാകും. മാവ് അരച്ചശേഷം പാത്രം അടച്ചുവയ്ക്കുന്നതിന് മുമ്പ് ഒരു സ്റ്റീൽ ഗ്ലാസ് കമഴ്ത്തി മാവിനുള്ളിൽ വച്ചാൽ മാവ് പൊങ്ങി കളയില്ല.

എങ്ങനെയാണ് ചെയ്യേണ്ടത്?

ആദ്യം ആവശ്യത്തിന് അരിയും ഉഴുന്നും ഉപയോഗിച്ച് മാവ് തയ്യാറാക്കുക. ഒരു വൃത്തിയുള്ള പാത്രത്തിൽ ഉയരമുള്ള ഒരു സ്റ്റീൽ ഗ്ലാസ് കമഴ്ത്തി വയക്കണം. അതിനുശേഷം മാവ് ഈ പാത്രത്തിലേക്ക് പകർന്നൊഴിക്കണം. തുടർന്ന് പാത്രം മൂടിവയ്ക്കാം.

മാവ് പുളിക്കുമ്പോൾ അതിലെ സൂക്ഷ്മജീവികളുടെ പ്രവർത്തനഫലമായി കാർബൺ ഡൈഓക്സൈഡ് ഉൾപ്പെടെയുള്ള വാതകങ്ങൾ രൂപപ്പെടുന്നു. ഇതാണ് മാവ് പൊങ്ങി പുറത്തേക്ക് കളയാൻ കാരണമാകുന്നത്. ചൂടുള്ള കാലാവസ്ഥയിൽ ഈ പ്രക്രിയ വേഗത്തിലാകും.

കമഴ്ത്തിവച്ച സ്റ്റീൽ ഗ്ലാസ് മാവിനുള്ളിൽ ഒരു ഭൗതിക തടസമായി പ്രവർത്തിക്കുന്നു. മാവ് മുകളിലേക്ക് ഉയരുമ്പോൾ ഗ്ലാസിന് ചുറ്റുമുള്ള ഭാഗത്ത് അതിന്റെ വ്യാപനം കുറയുന്നതിനാൽ പാത്രത്തിന് പുറത്തേക്ക് പെട്ടെന്ന് ഒഴുകിപ്പോകുന്നത് ഒരു പരിധിവരെ നിയന്ത്രിക്കാനാകും.

മാവ് അരച്ചുവച്ച ശേഷം എത്ര വേഗത്തിൽ പുളിക്കുമെന്നത് മുറിയിലെ താപനില, അരയ്ക്കാൻ ഉപയോഗിച്ച വെള്ളത്തിന്റെ അളവ്, അരിയുടെയും ഉഴുന്നിന്റെയും അനുപാതം തുടങ്ങിയ പല കാര്യങ്ങളെയും ആശ്രയിച്ചിരിക്കും. മാവ് അരച്ച ഉടൻ തന്നെ വളരെ ചൂടുള്ള സ്ഥലത്ത് വയ്ക്കുന്നത് ഒഴിവാക്കാം. പുളിപ്പിക്കേണ്ട സമയത്ത് മിതമായ ചൂടുള്ള സ്ഥലത്ത് വയ്ക്കുകയും ആവശ്യത്തിന് പുളിച്ചുകഴിഞ്ഞാൽ ഫ്രിഡ്ജിലേക്ക് മാറ്റുകയും ചെയ്യാം.

English Summary

A common household problem of dosa and idli batter over-fermenting and spilling out, especially in warm weather, can be solved with a simple trick. Placing an inverted steel glass inside the batter before covering the container acts as a physical barrier. This method controls the batter's expansion, thereby preventing spillage caused by fermentation gases.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DOSA BATTER, IDLI BATTER, BATTER FERMENTATION, DOSA BATTER STORAGE, KITCHEN TIPS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE