അഞ്ചുപൈസയുടെ ചെലവില്ല; മിനിറ്റുകൾക്കുള്ളിൽ വീട്ടിൽ നിന്ന് ഉറുമ്പുകളെ തുരത്താം, ഇതൊന്ന് പരീക്ഷിച്ച് നോക്കൂ
1 MIN READ | AUTHOR : Web Desk PUBLISHED: AUGUST 06, 2026 11:29 AM IST
പ്രതീകാത്മകചിത്രം
മഴക്കാലത്ത് വീട്ടിൽ ഏറ്റവും കൂടുതൽ ശല്യമാകുന്ന ഒന്നാണ് ഉറുമ്പ്. പഠിച്ച പണി പതിനെട്ടും പയറ്റിയാലും ശല്യത്തിന് ഒരു മാറ്റവും ഉണ്ടാകില്ല. വിപണിയിൽ ഉറുമ്പുപൊടിയടക്കം ലഭിക്കുമെങ്കിലും ഇവ കുട്ടികളുള്ള വീട്ടിൽ ഉപയോഗിക്കുന്നത് അത്ര നല്ലതല്ല. ഉറുമ്പ് ശല്യം പൂർണമായും അകറ്റാൻ ചില പൊടിക്കൈകൾ നോക്കിയാലോ?
കറുവപ്പട്ട പൊടി - ഉറുമ്പിനെ തുരത്താൻ ഒരു നല്ല വഴിയാണ് കറുവപ്പട്ട പൊടി. ഇവയുടെ ശക്തമായ ഗന്ധം ഉറുമ്പിന് ഇഷ്ടമല്ല. അതിനാൽ വരുന്ന വഴിയിൽ കുറച്ച് കറുവപ്പട്ട വിതറിയാൽ പിന്നെ ആ വഴി ഉറുമ്പ് ഒഴിവാക്കും.
ഗ്രാമ്പൂ - കറുവപ്പട്ട പോലെതന്നെ ഗ്രാമ്പൂവിന്റെയും ഗന്ധം ഉറുമ്പുകൾക്ക് ഇഷ്ടമല്ല. അതിനാൽ പഞ്ചസാര, മധുരപലഹാരങ്ങൾ എന്നിവ സൂക്ഷിക്കുന്നതിൽ കുറച്ച് ഗ്രാമ്പൂ ഇട്ട് വയ്ക്കുന്നത് നല്ലതാണ്.
നാരങ്ങ - ഉറുമ്പുകൾ കയറുന്ന വഴിയിൽ നാരങ്ങനീര് ഒഴിക്കുകയോ നാരങ്ങത്തോട് വയ്ക്കുകയോ ചെയ്യാം. അല്ലെങ്കിൽ നാരങ്ങനീര് ചേർത്ത വെള്ളം കൊണ്ട് തറ തുടയ്ക്കുന്നതും ഉറുമ്പിനെ തുരത്താൻ സഹായിക്കുന്നു.
ചോക്ക് - ചോക്കുകളിൽ അടങ്ങിയിരിക്കുന്ന കാൽസ്യം കാർബണേറ്റ് ഉറുമ്പുകളെ പ്രതിരോധിക്കും. ഉറുമ്പുകൾ വരുന്ന സ്ഥലത്ത് ചോക്ക് കൊണ്ട് വരയ്ക്കുകയോ പൊടി വിതറുകയോ ചെയ്യാം.
വെളുത്ത വിനാഗിരി - വെള്ളവും വെളുത്ത വിനാഗിരി, കർപ്പൂരം, തുളസിതൈലം എന്നിവ ചേർത്ത് അടുക്കള തുടയ്ക്കുന്നത് ഉറുമ്പിനെ തുരത്താൻ സഹായിക്കും.
English Summary
Ants become a common household nuisance during the rainy season. While chemical ant killers are available, many people prefer natural alternatives, especially in homes with children. Several simple home remedies may help keep ants away.
RELATED TOPICS: HOME ANT REMOVAL, NATURAL ANT CONTROL, ANT REMOVAL TIPS, KITCHEN ANTS REMEDY, EASY HOME HACKS
അപ്ഡേറ്റായിരിക്കാം ദിവസവും ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ