
ന്യൂഡൽഹി: പരീക്ഷാക്രമക്കേടുമാബിയി ബന്ധപ്പെട്ട് ഡൽഹി ജന്തർമന്തറിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ നടന്ന പൊലീസ് അതിക്രമങ്ങൾ അന്വേഷിക്കാൻ അഞ്ചംഗ ഉന്നതാധികാര സമിതിക്ക് സുപ്രിംകോടതി രൂപം നൽകി. സുപ്രിംകോടതി റിട്ട, ജസ്റ്റിസ് സുഭാശ് റെഡ്ഡിയാണ് സമിതി അദ്ധ്യക്ഷൻ. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉത്തരവിറക്കി.
പഞ്ചാബ്-ഹരിയാന മുൻ ചീഫ് ജസ്റ്റിസ് രവിശങ്കർ ഝാ,ഡൽഹി ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജസ്റ്റിസ് ശൈലേന്ദ്ര കുമാർ, സിബിഐ മുൻ ഡയറക്ടർ ഋഷികുമാർ ശുക്ല, ഐ.ആർ ബിഷ്ണോയ് എന്നിവരാണ് മറ്റംഗങ്ങൾ. വിദ്യാർത്ഥികൾക്ക് നേരെയുള്ള പെല്ലറ്റ് ഗൺ ഉപയോഗം, പൊലീസ് അതിക്രമം നടന്നിട്ടുണ്ടോ, ഇലക്ട്രിക് ബാറ്റൺ മുന്നറിയിപ്പില്ലാതെ ഉപയോഗിച്ചിട്ടുണ്ടോ, അനാവശ്യ ബലപ്രയോഗം നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങൾ സമിതി പരിശോധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |