
കൊല്ലം: ശബരിമല ദ്വാരപാലക ശില്പങ്ങളിലെ സ്വർണം അപഹരിച്ച കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്ത്, ബോർഡ് മുൻ അംഗം എ.അജികുമാർ എന്നിവരുടെ ജാമ്യഹർജിയിൽ ഇന്നലെ വാദം ആരംഭിച്ചു. ആരോഗ്യപ്രശ്നങ്ങളാണ് ഇരുവരും ഉന്നയിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച സമർപ്പിച്ച ജാമ്യഹർജികൾ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി.എസ്.മോഹിത് ഇന്നലെയാണ് പരിഗണിച്ചത്. പ്രോസിക്യൂഷൻ വാദം ഇന്ന് അവതരിപ്പിക്കും. ജാമ്യം നൽകിയാൽ അന്വേഷണത്തെ ബാധിക്കുമെന്ന് പ്രോസിക്യൂഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |