ഗാലെ: ടെസ്റ്റ് ക്രിക്കറ്റിൽ 100 സിക്സുകൾ തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമെന്ന ചരിത്രനേട്ടം സ്വന്തമാക്കി വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്. ശ്രീലങ്കയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിൽ നാലാം ദിനം ലങ്കൻ പേസർ ലഹരു കുമാരയുടെ പന്ത് സിക്സ് അടിച്ചാണ് ഋഷഭ് ഈ നേട്ടം സ്വന്തമാക്കിയത്.
ലോകക്രിക്കറ്റിൽ ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത്തെ ബാറ്ററാണ് ഋഷഭ്. 51 ടെസ്റ്റുകളിലെ 89 ഇന്നിംഗ്സുകളിൽ നിന്നാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. ഇതോടെ ലോക ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 100 ടെസ്റ്റ് സിക്സറുകൾ അടിച്ച താരമെന്ന റെക്കോർഡും ഋഷഭ് പന്തിന്റെ പേരിലായി.
പട്ടികയിൽ 122 ടെസ്റ്റിൽ 138 സിക്സുകളുമായി മുൻ ഇംഗ്ലണ്ട് നായകൻ ബെൻ സ്റ്റോക്സാണ് മുന്നിൽ. 101 ടെസ്റ്റിൽ 107 സിക്സുകളുമായി മുൻ ന്യൂസിലൻഡ് നായകൻ ബ്രണ്ടൻ മക്കല്ലം രണ്ടാസ്ഥാനത്തും 96 ടെസ്റ്റിൽ 100 സിക്സുകളുമായി മുൻ ഓസീസ് വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് മൂന്നാംസ്ഥാനത്തുമാണ്.
ഇന്ത്യൻ താരങ്ങളില്‍ 104 ടെസ്റ്റുകളില്‍ നിന്ന് 91 സിക്സുകള്‍ നേടിയിട്ടുള്ള വീരേന്ദർ സേവാഗാണ് റിഷഭ് പന്തിന് പിന്നിലുള്ളത്. 67 ടെസ്റ്റുകളില്‍ നിന്ന് 88 സിക്സുകള്‍ നേടിയിട്ടുള്ള രോഹിത് ശര്‍മ ഇന്ത്യൻ താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ്.
90 ടെസ്റ്റില്‍ 78 സിക്സുകള്‍ പറത്തിയിട്ടുള്ള മുന്‍ ഇന്ത്യൻ നായകന്‍ എം എസ് ധോണി ഇന്ത്യൻ താരങ്ങളില്‍ നാലാമതുള്ളപ്പോള്‍ 200 ടെസ്റ്റുകള്‍ കളിച്ച് ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുൽക്കര്‍ 69 സിക്സുകളുമായി അഞ്ചാം സ്ഥാനത്തുമാണ്.
Rishabh Pant made history as the first Indian cricketer to hit 100 sixes in Test matches, achieving the feat against Sri Lanka. He also became the fastest player globally to reach this milestone in just 89 innings. Pant is the fourth overall batter in world cricket to achieve this significant Test record.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |