അൽമോറ: 13 വർഷത്തെ സ്വയംപഠനത്തിലൂടെയും പരീക്ഷണങ്ങളിലൂടെയും ഇലക്‌ട്രിക് കാറിന്റെ പറക്കുന്ന മാതൃക നിർമ്മിച്ച് യുവാവ്. ഉത്തരാഖണ്ഡിലെ രവി തമ്‌തയെന്ന യുവാവാണ് എഞ്ചിനീയറിംഗ് പഠിക്കാതെ ഇത്തരത്തിലൊരു കാർ നിർമ്മിച്ചത്. അൽമേറ ജില്ലയിൽനിന്നുള്ള ബിഎ ബിരുദധാരിയായ യുവാവ് ഒരാൾക്ക് മാത്രം ഇരിക്കാൻ കഴിയുന്ന വിധത്തിലാണ് ഹാപ്പിഡ സ്‌കൈനെക്‌സ് എന്ന പേരിൽ പറക്കുംകാർ നിർമ്മിച്ചത്. കാറിന്റെ പരീക്ഷണപ്പറക്കൽ വിജയിച്ചതായാണ് റിപ്പോർട്ട്.
ജാഗേശ്വരിൽ ധാമിന് സമീപമുള്ള കഫ്ലിഖാൻ ഗ്രാമത്തിൽ വളർന്ന തമ്‌ത, കാട്ടുവഴികളിലൂടെ ഏറെ ബുദ്ധിമുട്ടിയാണ് സഞ്ചരിച്ചിരുന്നത്. ഈ യാത്രാദുരിതമാണ് പറക്കും കാർ എന്ന ആശയത്തിലേക്കെത്താൻ പ്രചോദനമായത്. 2015ലാണ് പറക്കുന്ന കാർ നിർമ്മിക്കാനായി 'ഹാപ്പിഡ സ്‌കൈ പ്രൈവറ്റ് ലിമിറ്റഡ്' എന്ന പേരിൽ അദ്ദേഹം സംരംഭം ആരംഭിച്ചത്. റൺവേയുടെ സഹായമില്ലാതെ ലംബമായി പറന്നുയരാനും നിലത്തിറങ്ങാനും കഴിയുന്ന രീതിയിലാണ് വാഹനത്തിന്റെ രൂപകൽപന. ഒന്നിലധികം ഇലക്‌ട്രിക് മോട്ടോറുകളും പ്രൊപ്പല്ലറുകളും ഉപയോഗിക്കുന്ന വാഹനം ബാറ്ററിയിലാണ് പ്രവർത്തിക്കുന്നത്.
ഇന്റർനെറ്റിൽനിന്ന് ലഭിച്ച വിവരങ്ങളും പ്രായോഗിക പരീക്ഷണങ്ങളുമാണ് തമ്‌തയുടെ സാങ്കേതികമായ അറിവിന്റെ അടിസ്ഥാനം. മൊബൈൽ ചാർജ് ചെയ്യാൻ കഴിയുന്ന ഷൂസ്, കാഴ്‌ചപരിമിതർക്കുള്ള സ്‌മാർട്ട് വാക്കിംഗ് സ്റ്റിക്ക്, മുള പിളർക്കാനുള്ള യന്ത്രം തുടങ്ങിയവയും അദ്ദേഹം വികസിപ്പിച്ചിട്ടുണ്ട്. എന്നാൽ യുവാവ് വികസിപ്പിച്ച പറക്കുന്ന കാറിൽ യാത്രക്കാർ സുരക്ഷിതരായിരിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ല. അതിനായി കൂടുതൽ പരിശോധനകളും ഡിജിസിഎ അനുമതികളും ആവശ്യമാണ്.
Uttarakhand’s Ravi Tamta developed a single-seater electric flying car, Happid Skynex, through 13 years of self-learning and experimentation. Safety tests and DGCA approval are still required.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |