SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.36 PM IST

അൺലിമിറ്റഡ് 5ജി ഡാറ്റ കിട്ടാൻ 349 രൂപ കൊടുക്കണം, മലയാളികളടക്കമുള്ളവരെ ബാധിക്കുന്ന തീരുമാനം നടപ്പാക്കി വിഐ

vi-package

രാജ്യത്ത് 5ജി സേവനങ്ങൾ അതിവേഗം നടപ്പാക്കാൻ ടെലികോം കമ്പനികൾ ശ്രമം ആരംഭിച്ചിരിക്കുകയാണ്. എയർടെൽ, ജിയോ എന്നീ കമ്പനികൾ 28 ദിവസത്തേക്കുള്ള അൺലിമിറ്റഡ് ഡാറ്റ പാക്കുകൾക്ക് 349 രൂപയാണ് ഈടാക്കുന്നത്. ബിഎസ്‌എൻഎൽ നിലവിൽ സംസ്ഥാനത്ത് 5ജി സേവനങ്ങൾ നൽകിത്തുടങ്ങിയിട്ടില്ല. വി ഐയാകട്ടെ 5ജി സേവനങ്ങൾ നൽകിത്തുടങ്ങിയെങ്കിലും വില കൂട്ടിയിരുന്നില്ല. എന്നാലിപ്പോൾ ചില സർക്കിളുകളിൽ വി ഐ 5ജി അടിസ്ഥാന പാക്കിന് 349 രൂപയാക്കാൻ പോകുന്നുവെന്നാണ് വിവരം.

അൺലിമിറ്റഡ് 5ജി സേവനങ്ങൾ ലഭിക്കാൻ ബിഹാർ, ഗുജറാത്ത്, ഡൽഹി, ഹരിയാന, കർണാടക, മുംബയ്, പഞ്ചാബ്, രാജസ്ഥാൻ എന്നീ എട്ട് സർക്കിളുകളിലാണ് ഇനി കുറഞ്ഞത് 349 രൂപ നൽകേണ്ടി വരിക. ഇവിടങ്ങളിൽ നിലവിൽ 299 രൂപയാണ് നിരക്ക്. അൺലിമിറ്റഡ് കോളിംഗ്, 1.5 ജിബി ഡാറ്റ, 100 എസ്എംഎസ് ഫ്രീ, 5ജി അൺലിമിറ്റഡ് ഡാറ്റ എന്നിവയാകും വി ഐ നൽകുക.


എന്നാൽ കേരളമടക്കം സ‌ർക്കുകളിൽ ഇപ്പോൾ പേടിക്കേണ്ടതില്ല. ആന്ധ്രാ പ്രദേശ്, തെലങ്കാന, ചെന്നൈ, കൊൽക്കത്ത, മദ്ധ്യപ്രദേശ്, കേരളം. മഹാരാഷ്‌ട്ര. ഗോവ, തമിഴ്‌നാട്, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, പശ്ചിമബംഗാൾ എന്നീ സർക്കിളുകളിൽ 299 റൺസ് പാക്കേജിന് മാറ്റമില്ല. നിലവിൽ കേരളത്തിൽ 5ജി സേവനം 18 പ്രദേശങ്ങളിലാണുള്ളത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VI, 5G SERVICE, CHARGE HIKE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY