SignIn
Kerala Kaumudi Online
Friday, 24 July 2026 11.42 PM IST

എ.​ഐ​ ​അ​വ​സ​ര​മാ​ക്കാൻ കേ​ര​ളം​ ​സ​ജ്ജ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി

satheesan

കൊച്ചി: സാങ്കേതികവിദ്യയിലുണ്ടാകുന്ന ദ്രുതഗതിയിലെ മാറ്റങ്ങൾ ഉപയോഗപ്പെടുത്താനും പുതിയ തൊഴിൽ സാഹചര്യങ്ങളെ നേരിടാനും കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി വി. ഡി സതീശൻ പറഞ്ഞു.

ഐ.ബി.എസ് സോഫ്റ്റ്‌വെയറിന്റെ ട്രാവൽ മേഖലയിലെ പുതിയ എ.ഐ സംരംഭമായ 'നാവിക് ടെക്‌നോളജി' കൊച്ചി ഇൻഫോപാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നാവിക് ടെക്‌നോളജിയുടെ ലോഗോ വ്യവസായ, ഐ.ടി മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്തു. ഐ.ടി സെക്രട്ടറി എസ്. സാംബശിവറാവു, ഐ.ബി.എസ് ഗ്രൂപ്പ് എക്‌സിക്യുട്ടീവ് ചെയർമാൻ വി.കെ. മാത്യൂസ്, ഐ.ബി.എസ് സോഫ്റ്റ്‌വെയർ സി.ഇ.ഒ സുമിത് ഗോയൽ, നാവിക് ടെക്നോളജി പ്രസിഡന്റ് മോയിസുർ റഹ്മാൻ തുടങ്ങിയവർ പങ്കെടുത്തു.

ഭരണനിർവഹണത്തിന് എ.ഐ

ഭരണനിർവഹണത്തിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) സാങ്കേതികവിദ്യ കാര്യക്ഷമമായി ഉപയോഗിക്കുമെന്ന് വി.ഡി സതീശൻ പറഞ്ഞു.തൊഴിൽമേഖലയിലെ മാറ്റങ്ങൾ വിലയിരുത്തി പാഠ്യപദ്ധതി പരിഷ്‌കരിക്കാൻ 'ഗ്ലോബൽ ജോബ് വാച്ച് ടവർ' ആരംഭിക്കുകയാണ്. വിവിധ മേഖലകളിലെ വിദഗ്ദ്ധരെ നിയോഗിച്ച് ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾ മനസിലാക്കി പുതിയ കോഴ്‌സുകൾ ആരംഭിക്കുന്നതിനാണ് പദ്ധതി.

മുഖ്യമന്ത്രിയുടെ ഓഫീസിൽ എ.ഐ ഡാഷ്‌ബോർഡ്

ഭരണനിർവഹണത്തിലും എ.ഐ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന്റെ ആദ്യഘട്ടമായി മുഖ്യമന്ത്രിയുടെ ഓഫീസിൽ എ.ഐ ഡാഷ്‌ബോർഡും നോഡൽ ഓഫീസറെയും നിയമിക്കും. നിക്ഷേപകർക്ക് ആവശ്യമായ അനുമതികൾ തടസമില്ലാതെ ലഭിക്കാൻ ഇതിലൂടെ നിരീക്ഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NAVIK TECHNOLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360