SignIn
Kerala Kaumudi Online
Friday, 23 October 2026 5.02 PM IST

വൈഫൈ മാത്രം പോരാ? ജനുവരി ഒന്നുമുതൽ വാട്‌സാപ്പ് ഉപയോഗത്തിൽ പുതിയ മാറ്റം

whatsapp
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രജിസ്റ്റർ ചെയ്ത സിം മൊബൈൽ ഫോണിൽ ഇല്ലെങ്കിൽ വാട്‌സാപ്പ്, ടെലഗ്രാം തുടങ്ങിയ മെസേജിംഗ് ആപ്പുകൾ ഇനി ഉപയോഗിക്കാൻ കഴിയില്ല. 2027 ജനുവരി ഒന്നുമുതലാണ് കേന്ദ്രസർക്കാരിന്റെ പുതിയ ചട്ടം പ്രാബല്യത്തിൽ വരിക. സൈബർ തട്ടിപ്പുകളും ഇന്ത്യൻ മൊബൈൽ നമ്പറുകളുടെ ദുരുപയോഗവും തടയുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് കൊണ്ടുവരുന്ന സിം-ബൈൻഡിംഗ് ചട്ടപ്രകാരമാണ് തീരുമാനം.

നിലവിലെ രീതിയില്‍ ഈ ഡിസംബര്‍ 31വരെ മാത്രമാകും വാട്സാപ്പും ടെലിഗ്രാമും ഉപയോഗിക്കാന്‍ കഴിയുക. പുതുക്കിയ ചട്ടം ഫോണിന്‍റെ മോഡലുകള്‍ക്കല്ല സിം കാര്‍ഡുകള്‍ക്ക് മാത്രമാണ് ബാധകം. മെസേജിംഗ് ആപ്പിലെ അക്കൗണ്ട് രജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറുമായി ബന്ധപ്പെട്ട സിം കാർഡ് അല്ലെങ്കിൽ ഇ-സിം സജീവമായി ഉപകരണത്തിൽ ഉണ്ടായിരിക്കണം. അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന സിം കാർഡ് ഫോണിൽനിന്ന് നീക്കം ചെയ്യുകയോ അത് നിർജീവമാകുകയോ ചെയ്താൽ ബന്ധപ്പെട്ട മെസേജിംഗ് ആപ്പിന്റെ പ്രവർത്തനം തടസപ്പെടും.

രജിസ്റ്റർ ചെയ്ത സിം കാർഡ് മറ്റൊരു ഫോണിൽ സൂക്ഷിച്ച് വാട്‌സാപ്പ് മറ്റൊരു ഉപകരണത്തിൽ ഉപയോഗിക്കുന്നവർ, സിം നീക്കം ചെയ്തശേഷം വൈഫൈ വഴി മാത്രം ആപ്പ് ഉപയോഗിക്കുന്നവർ തുടങ്ങിയവർക്ക് ഈ മാറ്റം ബാധകമായേക്കാം. ഡ്യുവൽ സിം ഫോണുകൾ ഉപയോഗിക്കുന്നവരും അക്കൗണ്ടുമായി ബന്ധിപ്പിച്ച നമ്പർ സജീവമാണെന്ന് ഉറപ്പാക്കേണ്ടിവരും. വാട്‌സാപ്പും ടെലഗ്രാമും ഉൾപ്പെടെയുള്ള മൊബൈൽ നമ്പർ അടിസ്ഥാനമാക്കി അക്കൗണ്ട് രജിസ്റ്റർ ചെയ്യുന്ന സേവനങ്ങളെയാണ് പുതിയ വ്യവസ്ഥകൾ പ്രധാനമായും ബാധിക്കുന്നത്. അക്കൗണ്ട് രജിസ്റ്റർ ചെയ്ത നമ്പറിലുള്ള സിം കാർഡ് സജീവമായി നിലനിർത്തുകയാണ് ഉപയോക്താക്കൾ ചെയ്യേണ്ടത്.

English Summary

The Indian government will implement a new SIM-binding rule for messaging apps like WhatsApp and Telegram from January 1, 2027. Users must have the registered SIM card active in their device to use these services. This measure, by the Central Department of Telecommunications, aims to prevent cyber fraud and misuse of mobile numbers.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WHATSAPP NEW RULES 2027, WHATSAPP SIM BINDING, WHATSAPP WIFI USAGE, TELEGRAM NEW RULES, CENTRAL GOVERNMENT NEW RULES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE