SignIn
Kerala Kaumudi Online
Monday, 13 July 2026 9.29 AM IST

ഒരിടത്ത് സ്ട്രോബെറി,​ മറ്റൊരിടത്ത് തണ്ണിമത്തൻ; ഇവിടെ എത്തിയാൽ ഭീമൻ പഴങ്ങളുടെ ചാകര, വെറൈറ്റി അനുഭവം

fruits

രണ്ടാംലോക മഹായുദ്ധ കാലത്ത് അണുബോംബ് വീണ് പൂർണമായി തകർന്നിട്ടും വൻതിരിച്ചുവരവ് നടത്തിയ രാജ്യമാണ് ജപ്പാൻ. ഇക്കാര്യത്തിൽ ജപ്പാൻ മ​റ്റുരാജ്യങ്ങൾക്ക് വലിയ പ്രചോദമാണ് പകരുന്നത്. സാങ്കേതികവിദ്യയിൽ മികച്ച മുന്നേ​റ്റമാണ് രാജ്യം നടത്തിവരുന്നത്. സഞ്ചാരികളെ അതിശയിപ്പിക്കുന്ന ഒട്ടനവധി കാഴ്ചകൾ ജപ്പാനിലുണ്ട്. അക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ് ജപ്പാനിലെ ബസ് സ്​റ്റോപ്പുകൾ. സാധാരണ ബസ് സ്​റ്റോപ്പുകളുടെ മാതൃകയിൽ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ജപ്പാനിലെ നാഗസാക്കി നഗരത്തിൽ ബസ് സ്​റ്റോപ്പുകൾ നിർമിച്ചിരിക്കുന്നത്.

ജപ്പാനിലെ ക്യുഷു ദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്ത് ജനവാസമുള്ളതും അല്ലാത്തതുമായ 594 ദ്വീപുകളുടെ കൂട്ടമാണ് നാഗസാക്കി. ഇവിടെയുള്ള ഇസഹായ നഗരത്തിൽ 16 കിലോമീറ്റർ അകലെ കൊനഗായി എന്ന ചെറിയ ഗ്രാമത്തിലെത്തിയാൽ പഴങ്ങളുടെ രൂപത്തിലുള്ള ബസ് സ്റ്റോപ്പുകൾ കാണാം. ഇവിടെ ഏകദേശം 16 വ്യത്യസ്ത പഴങ്ങളുടെ രൂപത്തിലുള്ള ബസ് സ്റ്റോപ്പുകളാണുള്ളത്. ഇവ നഗരത്തെ കൂടുതൽ മനോഹരമാക്കുകയും സഞ്ചാരികളെ ആകർഷിക്കുകയും ചെയ്യുന്നു. ഇത് ജപ്പാൻകാരുടെ കൃഷി,​ ഓർമ,​ പ്രതീക്ഷ എന്നിവയെ സൂചിപ്പിക്കുന്നതിനാണ് ഇത്തരം ബസ് സ്റ്റോപ്പുകൾ.

സ്‌ട്രോബെറി, തണ്ണിമത്തൻ, തക്കാളി, ഓറഞ്ച്, എന്നിവയുടെ രൂപത്തിലുള്ള ബസ് സ്റ്റോപ്പുകൾ ഇവിടെ കാണാം. പ്രശസ്തമായ നാടോടിക്കഥയായ സിൻഡ്രെല്ലയിലെ മത്തൻ കൊണ്ട് നിർമിച്ച രഥത്തിൽ നിന്നാണ് ഈ ബസ് സ്റ്റോപ്പുകൾ നിർമിക്കാനുള്ള പ്രചോദനം ലഭിച്ചതെന്നാണ് വിവരം. 1990ൽ നാഗസാക്കി നഗരത്തിന്റെ ചരിത്രം ആഘോഷിക്കാൻ സംഘടിപ്പിച്ച നാഗസാക്കി ജേർണി എക്‌സ്‌പോയിലേക്ക് സന്ദർശകരെ സ്വാഗതം ചെയ്യുന്നതിനാണ് ആദ്യമായി ഇവ സ്ഥാപിച്ചത്. ജപ്പാനിലെ ദേശീയപാത 207ന്റെ വശങ്ങളിൽ കാണുന്ന പഴങ്ങളുടെ രൂപത്തിലുള്ള ബസ് സ്റ്റോപ്പുകൾ ഇപ്പോൾ ടോക്കിമെക്കി ഫ്രൂട്ട് ബസ് സ്റ്റോപ്പ് എന്നാണ് അറിയപ്പെടുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS STOP, TRAVEL, VIRAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY