ബ്യൂണസ് ഐറിസ്: ഫിഫ ലോകകപ്പ് ഫൈനലിൽ അർജന്റീനയും സ്പെയിനും നേർക്കുനേർ ഏറ്റുമുട്ടാൻ തയ്യാറെടുക്കുമ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത് ഒരു 'കുട്ടിക്കഥ'യാണ്. ഇരു ടീമിന്റെയും സ്റ്റാർ പ്ലെയേഴ്സായ ലയണൽ മെസിയുടെയും ലാമിൻ യമാലിന്റെയും വർഷങ്ങൾക്ക് മുമ്പുളള ഒരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തത്.
2007ലാണ് ഇന്നത്തെ സംഭവബഹുലമായ ഫോട്ടോഷൂട്ട് നട്ടന്നത്. കൈക്കുഞ്ഞായ യമാലിനെ കൊഞ്ചിക്കുന്ന നീളൻ മുടിയുള്ള ഒരു സുന്ദരൻ യുവാവ്. അന്ന് ബാഴ്‌സലോണയുടെ യുവതാരമായിരുന്ന ലയണൽ മെസി കുഞ്ഞ് യാമാലിനെ കൊഞ്ചിക്കുന്ന ചിത്രമാണ് 2026ലെ ഫുട്ബോൾ ലോകകപ്പിൽ ആരാധകരുടെ ചർച്ചാവിഷയമായി മാറിയത്. വർഷങ്ങൾക്കിപ്പുറം മെസിയോടൊപ്പമുള്ള ആ കുഞ്ഞ് സ്പെയിനിന്റെ സൂപ്പർതാരമായ ലാമിൻ യമാലാണെന്ന വെളിപ്പെടുത്തൽ ലോകമെമ്പാടുമുള്ള ആരാധകരെ അത്ഭുതപ്പെടുത്തി.
സെമി ഫൈനലിൽ ഇംഗ്ളണ്ടിനെ തോൽപ്പിച്ച് അർജന്റീന ഫൈനൽ പോരാട്ടത്തിന് തയ്യാറെടുക്കുമ്പോൾ എതിരാളി സ്പെയിനാണ്. വർഷങ്ങൾക്കിപ്പുറം അതേ മെസിയും യമാലും 2026 ഫിഫ ലോകകപ്പ് ഫൈനലിൽ നേർക്കുനേർ എത്തുന്നത് വളരെ ആകാംഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്.
വൈറൽ ഫോട്ടോയുടെ കഥ ഇങ്ങനെയാണ്, 2007ൽ യമാലിന്റെ മാതാപിതാക്കളായ ഷീല എബാനയും മുനിർ നസ്റാവിയും യുനിസെഫിന്റെ ഒരു ചാരിറ്റി റാഫിളിൽ (നറുക്കെടുപ്പ്) പങ്കെടുത്തിരുന്നു. വിജയികളായ അവർക്ക് ബാഴ്‌സലോണയുടെ ക്യാമ്പ് നൗവിൽ ഒരു താരത്തിനൊപ്പം ഫോട്ടോഷൂട്ട് നടത്താൻ അവസരം ലഭിച്ചു. അന്നത്തെ ഉയർന്നുവരുന്ന യുവതാരമായിരുന്ന മെസിക്കൊപ്പമാണ് ആറുമാസം മാത്രം പ്രായമുള്ള ലാമിൻ യമാലിന് ഫോട്ടോ എടുക്കാൻ അവസരം ലഭിച്ചത്. ആ ഫോട്ടോഷൂട്ടിനിടെയാണ് മെസി കുഞ്ഞ് യമാലിനെ കുളിപ്പിക്കുന്നതും കൈകളിലെടുത്ത് നിൽക്കുന്നതുമായ ചിത്രങ്ങൾ പകർത്തപ്പെട്ടത്.
ആ കുഞ്ഞാണ് പിന്നീട് ലോകഫുട്ബോളിലെ ഏറ്റവും വലിയ പ്രതിഭകളിലൊരാളായി വളർന്നുവരുന്ന ലാമിൻ യമാൽ. തന്നെ കൊഞ്ചിച്ച സാക്ഷാൽ മിശിഹായ്ക്കെതിരെ ഫൈനലിൽ ബൂട്ടണിയാൻ പോകുകയാണ് പത്തൊമ്പതുകാരനായ ലാമിൻ യമാൽ. സ്പെയിനിനെ ലോകകപ്പ് ഫൈനലിലെത്തിക്കുന്നതിന് യമാലിന്റെ തകർപ്പൻ പ്രകടനങ്ങൾ വളരെ നിർണായക പങ്കാണ് വഹിച്ചത്. മറുഭാഗത്ത്, നിലവിലെ ചാമ്പ്യൻമാരായ അർജന്റീനയെ വീണ്ടും ഫൈനലിലെത്തിച്ചത് ലയണൽ മെസിയുടെ ഗംഭീരപ്രകടനമാണ്.
തലമുറകളുടെ പോരാട്ടമെന്നാണ് ഈ ഫൈനലിനെ ഫുട്ബോൾ ലോകം വിശേഷിപ്പിക്കുന്നത്. ഒരുകാലത്ത് കൈകളിൽ എടുത്ത കുഞ്ഞിനെ ഇന്ന് ലോകകപ്പ് കിരീടത്തിനായി എതിരാളിയായി നേരിടുകയാണ് മെസി. ഇതോടെയാണ് 19 വർഷം പഴക്കമുള്ള ആ ചിത്രം വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.
As Argentina and Spain prepare to face each other in the 2026 FIFA World Cup final, an old photograph of Lionel Messi with baby Lamine Yamal has gone viral on social media. The photo was taken in 2007 during a UNICEF charity photoshoot at Barcelona's Camp Nou after Yamal's parents won a raffle. Six-month-old Yamal was photographed with the then-young Barcelona star Messi, who was seen holding and bathing the baby. Nearly two decades later, that baby has grown into Spain's teenage sensation Lamine Yamal, who will face Messi in the World Cup final. Fans are calling it a symbolic clash of generations, making the heartwarming photo one of the tournament's most talked-about moments.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |