SignIn
Kerala Kaumudi Online
Wednesday, 22 July 2026 2.22 PM IST

ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കൂ; പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി ഇനി സമീപിക്കേണ്ടത് അൽഹിന്ദിനെ

READ ENGLISH VERSION
indian-passport
പ്രതീകാത്മക ചിത്രം

അബുദാബി: യുഎഇയിലെ കോൺസുലാർ, പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ സേവനങ്ങൾക്കായി ജൂലായ് 22 മുതൽ അൽഹിന്ദ് ടൂർസ് ആന്റ് ട്രാവൽസിന് കരാർ നൽകിയതായി യുഎഇയിലെ ഇന്ത്യൻ എംബസി. സേവനങ്ങൾക്കായി consularsevainuae.com എന്ന വെബ്‌സൈറ്റിൽ അപ്പോയിന്റ്‌മെന്റ് എടുക്കാം. രാവിലെ ഒൻപത് മണിമുതൽ രാത്രി ഒൻപത് മണിവരെയാണ് അപ്പോയിന്റ്‌മെന്റുകൾ നൽകുന്നതെന്ന് എംബസി അറിയിച്ചു.

രാവിലെ എട്ട് മണിമുതൽ വൈകിട്ട് ആറുമണിവരെയാണ് സേവനങ്ങൾ ലഭ്യമാകുക. അപ്പോയിന്റ്‌മെന്റ് സമയത്തിന് 15 മിനിട്ട് മുൻപ് മാത്രമേ കേന്ദ്രത്തിനുള്ളിൽ പ്രവേശനം അനുവദിക്കുകയുള്ളൂ. 19 ദിർഹമാണ് സേവനങ്ങൾക്കായി ഫീസ് ഈടാക്കുന്നത്. ഇന്ത്യൻ സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന ഫീസിന് പുറമെയാണിത്.

ഇക്കൊല്ലം ഏപ്രിലിലാണ് അബുദാബിയിലെ ഇന്ത്യൻ എംബസി അൽഹിന്ദിന് കരാർ നൽകിയത്. യുഎഇ, കുവൈറ്റ്, സിംഗപ്പൂർ, കാൻബെറ എന്നിവിടങ്ങളിലെ എംബസികൾക്ക് മുമ്പ് കരാറുകൾ റദ്ദാക്കിയ സേവന ദാതാക്കളുമായി താത്‌കാലികമായി കരാറിലേർപ്പെടാൻ ഇന്ത്യൻ സുപ്രീം കോടതി അനുമതി നൽകിയതിന് പിന്നാലെയാണിത്. എന്നാൽ അൽഹിന്ദിന് കരാർ നൽകിയത് താത്‌കാലികമാണോ സ്ഥിരമാണോയെന്ന് എംബസി വ്യക്തമാക്കിയിട്ടില്ല. യുഎഇയിലുടനീളം അൽഹിന്ദിന് 16 ഓഫീസുകളുണ്ട്.

English Summary

The Indian Embassy in the UAE has appointed Alhind Tours & Travels to provide consular, passport, visa, and attestation services from July 22. Appointments can be booked through consularsevainuae.com. Service centers operate from 8 a.m. to 6 p.m., with a AED 19 service fee in addition to government charges. Alhind has 16 offices across the UAE.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: UAE INDIAN EMBASSY, ALHIND TOURS AND TRAVELS, UAE CONSULAR SERVICES, ALHIND UAE, INDIAN PASSPORT VISA ATTESTATION UAE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360