SignIn
Kerala Kaumudi Online
Wednesday, 23 September 2026 6.27 PM IST

എറണാകുളത്ത് നിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ 'സ്‌പെയിനി'ൽ എത്താം, കേരളത്തിലാണ് ഈ ഏസ്തറ്റിക് നഗരം

kochi
മട്ടാഞ്ചേരി

കേരളത്തിലെത്തിയാൽ സ്പെയിനിലെത്തിയ പ്രതീതി ഉണ്ടാകുമോ? ഉണ്ടാകുമെന്നാണ് കൊച്ചിയിലെ മട്ടാഞ്ചേരിയിലുള്ള ജൂത ടൗൺ കണ്ട യാത്രികൻ യുഗിന്റെ അഭിപ്രായം. ജൂത ടൗണിന്റെ മനോഹാരിതയും വ്യത്യസ്തമായ അന്തരീക്ഷവും പരിചയപ്പെടുത്തുന്ന വീഡിയോയാണ് അദ്ദേഹം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

സ്പെയിനിലേക്ക് യാത്ര ചെയ്യാതെ തന്നെ അവിടുത്തെ സമാനമായൊരു അന്തരീക്ഷം കൊച്ചിയിൽ അനുഭവിക്കാമെന്നാണ് യുഗ് പറയുന്നത്. കൊച്ചിയിലെത്തുന്നവർ തീർച്ചയായും ജൂത ടൗൺ സന്ദർശിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഇന്ത്യയിലെ ഏറ്റവും ഏസ്തറ്റിക് ആയതും ഫോട്ടോജനിക് ആയതുമായ നഗരമെന്നാണ് ജൂത ടൗണിനെ വീഡിയോയിൽ വിശേഷിപ്പിച്ചിരിക്കുന്നത്.

'രണ്ട് മിനിറ്റോളം ഞാൻ സ്പെയിനിലെത്തിയെന്ന് കരുതി. എന്നാൽ അങ്ങനെയല്ല. കേരളത്തിലെ കൊച്ചിയുടെ മദ്ധ്യത്തിലാണ് ഈ അത്ഭുതകരമായ സ്ഥലം.'-യുഗ് വീഡിയയോയിൽ പറയുന്നു. ജൂത ടൗണിലെ യൂറോപ്യൻ ശൈലിയിലുള്ള അന്തരീക്ഷമാണ് തന്നെ ഏറെ ആകർഷിച്ചതെന്നും അദ്ദേഹം പറഞ്ഞു.

എവിടെയാണ് ജൂത ടൗൺ?

കൊച്ചിയിലെ മട്ടാഞ്ചേരിയിലാണ് ജൂത ടൗൺ സ്ഥിതി ചെയ്യുന്നത്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഏകദേശം 10 കിലോമീറ്റർ അകലെയാണ് ഇവിടം. പ്രവേശനത്തിന് പ്രത്യേക ഫീസ് ഇല്ല. പുരാതന വസ്തുക്കൾ ഇഷ്ടപ്പെടുന്നവർക്കും ഷോപ്പിംഗിനും ഭക്ഷണത്തിനും താൽപര്യമുള്ളവർക്കും ജൂത ടൗൺ ആകർഷകമായ ഇടമാണ്. പകൽ സമയമാണ് സന്ദർശിക്കാൻ അനുയോജ്യമെന്നും ഇവിടെ രണ്ടുമുതൽ മൂന്ന് മണിക്കൂർ വരെ ചെലവഴിക്കാമെന്നും യുഗ് പറയുന്നു.

ജൂത ടൗൺ സന്ദർശിക്കുന്നതിനൊപ്പം സമീപത്തെ പാലിയം ഡച്ച് പാലസ്, പരദേശി സിനഗോഗ്, ആന്റിക് മ്യൂസിയം കൊച്ചി, ന്യൂ കാസിൽ ഗാലറി എന്നിവയും കാണാം. ഭക്ഷണം ആസ്വദിക്കാൻ നിരവധി കഫേകളും വീഡിയോയിൽ നിർദേശിച്ചിട്ടുണ്ട്. ജൂ ടൗണിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാദ്ധ്യമത്തിൽ ശ്രദ്ധ നേടിയതോടെ നിരവധി പേരാണ് പോസ്റ്റിന് താഴെ തങ്ങളുടെ അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവച്ചത്.

English Summary

Traveler Yug's viral video showcased Kochi's Mattancherry Jew Town, comparing its aesthetic, European-style ambiance to Spain. Describing it as India's most photogenic city, he recommended visitors explore its antique shops, cafes, and nearby historical sites. The video has garnered significant social media attention, highlighting this unique Kerala destination's charm.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MATTANCHERRY JEW TOWN, FORT KOCHI, PHOTOGENIC PLACES KERALA, SPAIN LIKE PLACE KERALA, KERALA TOURISM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE