
ക്ഷീരസാഗരശയന
ശ്യാമളകളേബരാ,
ഇനിയും നിനക്ക് ദശാവതാരമോ?
പല്ലവദ്രുമവനികയിലിന്നും
കണ്ണീർപ്പുഴകൾ ഒഴുകുന്നു
ആരണ്യഹൃദയ പാതയിലിന്നും
പ്രാണേശഗദ്ഗദം ഉയരുന്നു
ശാപമോക്ഷം കഴിയുമ്പോൾ പിന്നെയും
പൊന്മാനാകുന്നു മാരീചൻ !
മറികടക്കുന്നു ജന്മവാസന
കാലം വരയ്ക്കും ലക്ഷ്മണരേഖകൾ.
അശ്വമേധയാഗങ്ങളിന്നും
അധികാരമോഹികൾ തുടരുന്നു
കുളമ്പടികേട്ടു നടുങ്ങുന്ന ഭൂമിയിൽ
വഴിതെറ്റുന്നു കർമ്മപഥങ്ങൾ
കാലചക്രം തിരിയുമ്പോൾ വേറൊരു
പുരാണമായിതും മാറീടുമോ ?
മുഴങ്ങുമോവീണ്ടും ചക്രവാളത്തിൽ
ദിഗന്തം കുലുങ്ങും വെൺശംഖൊലികൾ ?...
ഫോൺ: 9446786724
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
