
ഓർമ്മതൻ ജാലകം കൊട്ടിയടച്ചിട്ടും
പിൻ വിളി കേൾക്കുമ്പോൾ വന്നു നോക്കും
പതിയെ ഓർമ്മതൻ ജാലകത്തിനരികെ
എൻ ഓർമ്മതൻ ജാലകത്തിനരികെ.
കണ്മറഞ്ഞ കാഴ്ചകൾ ഉണർന്നു
തെന്നലിൻ താളത്തിലുടെ വന്നു.
എന്നെ മറന്നു ഞാൻ നിന്നു
ആ കാഴ്ച്ചയിൽ എല്ലാം മറന്നു ഞാൻ നിന്നു
എൻ ഓർമ്മതൻ ജാലകത്തിനരികെ.
കുസൃതിയും കളികളും ഓടി വന്നു
എൻ പുഞ്ചിരി മോഹിച് പാഞ്ഞുവന്നു.
നൊമ്പരപ്പൂക്കൾ കാത്തുനിന്നു
എൻ മിഴിനീരിനായി ദാഹിച്ചു നിന്നു
മറ നീക്കി ഒരു നോക്കു കൂടി വന്നു
എൻ ഓർമ്മ തൻ ജാലകത്തിലൂടെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |