SignIn
Kerala Kaumudi Online
Sunday, 26 July 2026 4.52 PM IST

(കവിത) വിലാപം

s


കലിതുള്ളിവർഷിച്ചു ബോംബുകൾ
കാലനായ് വർത്തിച്ചും മണ്ണിൽ
നിർത്തൂ മനുഷ്യാനിൻ കഠോരചിന്തകൾ
നരബലിയെത്ര ജീവൻ പൊഴിക്കുന്നു
തമ്മിൽ തമ്മിൽ പോരടിച്ച്
തുലയുകയല്ലോ ജീവഗണം
വെടിയേറ്റ് പിടയുന്നു കുരുന്നുകൾ
ചോരമണക്കുന്നുവീഥികളിൽ
കിരാതവർഗ്ഗം താണ്ഡവമാടുന്നു
ഭീകരവാഴ്ചകൾ കാണാനാകില്ല
എന്തിന് വേണ്ടിയീ വൈര്യം മനുഷ്യാ
എന്തൊരുനേട്ടം മണ്ണിൽ വിനാശം
യുദ്ധനീതികൾ കാറ്റിൽപ്പറത്തി
കലിതുള്ളിയാടിതിമിർക്കുകയോ?
ഇല്ലയൊട്ടുമേ മാപ്പില്ല നിങ്ങൾക്ക്
നീളെ ജയിക്കില്ലസത്യതോർക്ക
തെരുവുകൾ വിലപിച്ചീടുന്നു
നീതിയില്ലാതെ തളരുന്ന പാവങ്ങൾ
വേണ്ടാ നമുക്കിനി യുദ്ധം വേണ്ടാ
എങ്ങുംതുറക്കട്ടെ ശാന്തികവാടം

പേരൂർ അനിൽകുമാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY