
ആലപ്പുഴ : മുക്കുപണ്ടം പണയം വച്ച് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്ന് പണം തട്ടുന്ന സംഘത്തിലെ പ്രധാനി പിടിയിലായി. മുട്ടാർ കുന്നുകണ്ടതിൽ വീട്ടിൽ പ്രകാശ് (അമ്മിണി,31) നെയാണ് പുളിങ്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. കാവാലത്ത് പ്രവർത്തിക്കുന്ന ഫിനാൻസ് സ്ഥാപനത്തിൽ സ്വർണം പൂശിയ
മാലയുമായി എത്തുകയും കുട്ടിക്ക് അസുഖം കൂടുതലാണെന്നും ആശുപത്രിയിൽ നൽകുന്നതിന് ഉടൻ പണം വേണമെന്നും പറഞ്ഞ് ധൃതി
വെച്ചു സ്ഥാപന ഉടമയിൽ നിന്ന് പണം വാങ്ങി മുങ്ങുകയുമായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിൽ മാല മുക്കുപണ്ടമാണെന്നു തെളിഞ്ഞതിനെ തുടർന്ന് സ്ഥാപനഉടമ പൊലീസിൽ പരാതിപ്പെട്ടു. ഇയാൾ സമാന രീതിയൽ പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ സംഘത്തിൽ കൂടുതൽ
പേർ ഉൾപ്പെട്ടിട്ടുള്ളതായും സംസ്ഥാനത്ത് സമാന രീതിയിൽ നടത്തിയിട്ടുള്ള തട്ടിപ്പുകളെപ്പറ്റി അന്വേഷിച്ചുവരിയാണെന്നും പുളിങ്കുന്ന് പൊലീസ് അറിയിച്ചു.
സി.പി.ഒമാരായ മിഥുൻകുമാർ, ദിനു വർഗീസ് എന്നിവർ തിരുവല്ലയിൽ ഒളിവിൽ കഴിഞ്ഞിരുന്ന വീട്ടിൽ നിന്ന് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |