SignIn
Kerala Kaumudi Online
Sunday, 26 July 2026 12.32 PM IST

ചെന്നിത്തലയിൽ ആവേശം ഉയർത്തി അർജന്റീന ഫാൻസ്

zs

ചെന്നിത്തല: ലോകകപ്പിന്റെ ആവേശം വാനോളം ഉയർത്തി അർജന്റീന ഫാൻസ് കൂറ്റൻ ഫ്ലക്സ് സ്ഥാപിച്ചു. ചെന്നിത്തല ഇരമത്തൂരിലാണ് തട്ടാരമ്പലം - മാന്നാർ സംസ്ഥാന പാതയോരത്ത് സിറ്റി ഇരമത്തൂർ ഫുട്ബോൾ ക്ലബ് അംഗങ്ങൾ ചേർന്നുള്ള അർജന്റീന ഫാൻസിന്റെ ഫ്ലക്സ് സ്ഥാപിച്ചത്. അർജന്റീന നായകൻ ലെയണൽ മെസി സിംഹാസനത്തിൽ ഉപവിഷ്ടനായിരിക്കുന്ന വലിയ ചിത്രത്തിനോടൊപ്പം അർജന്റീന ടീമംഗങ്ങളും ലോകകപ്പിൽ ഖത്തറിനായി ജഴ്സിയണിയുന്ന മലയാളി താരം തഹ്സിൻ ജംഷിദിന്റെയും ഇന്ത്യൻ ഫുട്ബാൾ ടീമംഗങ്ങളുടെയും ചിത്രങ്ങൾ പതിച്ച കൂറ്റൻ ഫ്ലക്സ് സ്ഥാപിക്കാൻ ഇരുപതിനായിരത്തോളം രൂപയാണ് ചിലവായത്. ക്ലബ് അംഗങ്ങളായ പതിനെട്ടോളം വിദ്യാർത്ഥികൾ സ്വന്തമായും സ്പോൺസർമാരിൽ നിന്നുമാണ് ഇതിനു വേണ്ട പണം സ്വരൂപിച്ചത്. ജെബിൻ, ആൽബിൻ, നിഷാന്ത്, സെബിൻ, അലൻ, നവീൻ, ആർലി, ആദി, സിജോ, ഡിനോ, അക്കു, ആദിൽജോൺ മുക്കത്ത്, വിഷ്ണു എന്നിവർ ഫ്ലക്സ് സ്ഥാപിക്കുന്നതിന് നേതൃത്വം നൽകി. വാർഡ് മെബർ സുജിത്, ജിനു ജോർജ്ജ്, കോശി വർഗീസ്, ജോൺ മുക്കത്ത് ബഹനാൻ എന്നിവർ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ഒപ്പമുണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 20 20
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL