ചൊവ്വന്നൂർ: സെന്റ് തോമസ് ദേവാലയത്തിൽ അഗസ്റ്റിൻ ജോൺ ഊക്കനച്ചന്റെ ശ്രാദ്ധാചരണം ചൊവ്വാഴ്ച ആചരിക്കും. മരത്തകോട് മേരി മാതാ ദേവാലയങ്കണം, കുന്നംകുളം സെന്റ് ജോർജ് ആശ്രമം, പാറേമ്പാടം സെന്റ് ആന്റണീസ് ദേവാലയം എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന പദയാത്ര രാവിലെ 9ന് ആരംഭിച്ച് ചൊവ്വന്നൂർ സെന്റ് തോമസ് ദൈവാലയങ്കണത്തിൽ എത്തിച്ചേരും. വിശുദ്ധ കുർബാന, കബറിടത്തിൽ പുഷ്പാർച്ചന ,നേർച്ച ഊട്ട് , നവജാത ശിശുക്കൾക്ക് ചോറൂണ് എന്നിവ ഉണ്ടായിരിക്കും. കാഞ്ഞിരപ്പള്ളി രൂപത മെത്രാൻ മാർ. ജോസ് പുളിക്കൽ മുഖ്യ കാർമികനാകും. എരുമപ്പെട്ടി ഫൊറാനയിലെ ഇടവക വികാരിമാർ, ചൊവ്വന്നൂർ സെന്റ് തോമസ് ഇടവകയിലെ മുൻ വികാരിമാർ, ഊക്കൻ തറവാട്ടിലെ വൈദികർ, സഹകാർമികർ, സിസ്റ്റർ റിൻസി സി. എസ്.സി തുടങ്ങിയവർ നേതൃത്വം നൽകും .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |