
അമ്പലപ്പുഴ: തൃശൂർ തളിക്കുളം കടപ്പുറത്തെ 'സ്നേഹതീരം' മാതൃകയിൽ അമ്പലപ്പുഴ കടലോരത്ത് 'സൗഹൃദതീരം' ബീച്ച് ഒരുക്കുന്ന പദ്ധതിയുമായി ബന്ധപ്പെട്ട് കോമന എ.കെ.ഡി.എസ് വായനശാല ഹാളിൽ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ആലോചനായോഗം ചേർന്നു. അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കവിത ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് അംഗം എ.ആർ.കണ്ണൻ പദ്ധതിയുടെ രൂപരേഖ വിവരിച്ചു. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം സിനിയ ഷിഹാബ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുരേഷ് ബാബു, ശ്രീജ രതീഷ്, സ്നേഹിത രതീഷ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ജോയ്സ് എബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |