
തിരുവനന്തപുരം: ഹൃദയസംബന്ധമായ അടിയന്തര ചികിത്സാരംഗത്തെ മികവിന് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (AHA) അഡ്വാൻസ്ഡ് കോംപ്രിഹെൻസീവ് ചെസ്റ്റ് പെയിൻ സെന്റർ അക്രഡിറ്റേഷൻ നേടി കിംസ്ഹെൽത്ത് തിരുവനന്തപുരം. ഈ അംഗീകാരം നേടുന്ന ദക്ഷിണ കേരളത്തിലെ ആദ്യ ആശുപത്രിയും രാജ്യത്തെ ആറാമത്തെ ആശുപത്രിയുമാണ് കിംസ്ഹെൽത്ത്.
നെഞ്ചുവേദനയുമായി എത്തുന്ന രോഗികളുടെ സമയബന്ധിതമായ പരിശോധന, കൃത്യമായ രോഗനിർണയം, ഫലപ്രദമായ ചികിത്സ എന്നിവയിൽ മികവ് പുലർത്തുന്ന ആശുപത്രികൾക്കാണ് അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ (AHA) കോംപ്രിഹെൻസീവ് ചെസ്റ്റ് പെയിൻ സെന്റർ അക്രഡിറ്റേഷൻ നൽകുന്നത്. അടിയന്തര സാഹചര്യങ്ങളിൽ വേഗത്തിൽ രോഗനിർണയം നടത്തി ഉചിതമായ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം, വിവിധ മെഡിക്കൽ വിഭാഗങ്ങളുടെ ഏകോപനം, ശാസ്ത്രീയമായി അംഗീകരിച്ച ചികിത്സാരീതികളുടെ പ്രയോഗം, രോഗീപരിചരണത്തിന്റെ ഗുണനിലവാരം തുടർച്ചയായി മെച്ചപ്പെടുത്തുന്നതിനുള്ള സംവിധാനങ്ങൾ എന്നിവയും അക്രഡിറ്റേഷന്റെ ഭാഗമായി വിലയിരുത്തപ്പെടുന്നു.
“നെഞ്ചുവേദനയുടെ കാരണം കൃത്യമായി കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ സമയബന്ധിതമായി ആരംഭിക്കുന്നതിനും വേഗത്തിലുള്ള പരിശോധനയും വിവിധ വിഭാഗങ്ങളുടെ കൃത്യമായ ഏകോപനവും നിർണായകമാണ്. പ്രത്യേകിച്ച് ഹൃദയാഘാതം പോലെയുള്ള അടിയന്തര സാഹചര്യങ്ങളിൽ ഓരോ നിമിഷവും പ്രധാനമാണ്. എമർജൻസി മെഡിസിൻ, കാർഡിയോളജി, നഴ്സിംഗ് തുടങ്ങി വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് രോഗികൾക്ക് വേഗത്തിലും കൃത്യതയോടെയും ആവശ്യമായ പരിചരണം ഉറപ്പാക്കുന്ന കിംസ്ഹെൽത്തിന്റെ സംവിധാനങ്ങൾക്കുള്ള അംഗീകാരമാണ് ഈ അക്രഡിറ്റേഷൻ,” കിംസ്ഹെൽത്ത് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം. ഐ. സഹദുള്ള പറഞ്ഞു.
കിംസ്ഹെൽത്തിന്റെ ചികിത്സാ മികവിനുള്ള അംഗീകാരത്തിനൊപ്പം, രോഗികൾക്ക് മികച്ച പരിചരണവും ഗുണനിലവാരമുള്ള ചികിത്സയും ഉറപ്പാക്കുന്നതിനുള്ള ആശുപത്രിയുടെ തുടർച്ചയായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം കൂടിയാണ് ഈ അക്രഡിറ്റേഷൻ.
KIMSHEALTH Thiruvananthapuram has earned the American Heart Association's (AHA) Advanced Comprehensive Chest Pain Center Accreditation. It is the first hospital in South Kerala and the sixth nationally to receive this recognition. The accreditation acknowledges the hospital's excellence in timely examination, accurate diagnosis, and effective emergency treatment for chest pain patients.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |