പാലാ: അമ്പലപ്പുറത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ തുടങ്ങി. സരസ്വതി മണ്ഡപത്തിൽ മേൽശാന്തി പറമ്പൂരില്ലം രാജേഷ് നമ്പൂതിരി ദീപം തെളിച്ചു. ആഘോഷങ്ങളുടെ ഉദ്ഘാടനം സാമവേദ പണ്ഡിതനും ഗുരുവായൂർ ക്ഷേത്രം മുൻ മേൽശാന്തിയുമായ ഡോ.തോട്ടം ശിവകരൻ നമ്പൂതിരി നിർവഹിച്ചു.
ഉപദേശകസമിതി പ്രസിഡന്റ് പരമേശ്വരൻ നായർ പുത്തൂർ അദ്ധ്യക്ഷനായി. ശിവൻകുട്ടി നടുപ്പറമ്പിൽ, നാരായണൻകുട്ടി അരുൺനിവാസ്, ഉണ്ണി അശോക, വിനോദ് പുന്നമറ്റം, ടി.എൻ.രാജൻ എന്നിവർ സംസാരിച്ചു.
വിനോദ് സൗപർണിക സോപാന സംഗീതം അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ വൈകിട്ട് 7ന് സംഗീത ജയറാമിന്റെ സംഗീതകച്ചേരി, 13 ന് പാലാ കെ.ആർ. മണിയുടെ ഓട്ടൻതുള്ളൽ 14 ന് പുലിയന്നൂർ ഓങ്കാരം സംഘത്തിന്റെ കൈകൊട്ടിക്കളി, പോണാട് ശ്രീ ദുർഗ്ഗ സംഘത്തിന്റെ വീരനാട്യം, 15ന് കീഴൂർ അഭിനന്ദ് കുമാറിന്റെ നാദസ്വരകച്ചേരി. 16ന് 753ാം നമ്പർ പാലാ ടൗൺശാഖയുടെ കോൽക്കളി,ഫോക് ഡാൻസ്, ഭക്തിഗാനം. 17ന് വീരനാട്യം, നൃത്തരൂപങ്ങൾ ഇടനാട് സ്വാനുഭവഗീതി. 18ന് വൈകിട്ട് 6ന് പൂജവെപ്പ്, 7 ന് ശ്രീരുദ്രനാദം ഭജൻസ്.
19ന് ദുർഗ്ഗാഷ്ടമി വൈകിട്ട് ഭക്തിഗാനാമൃതം. 20ന് മഹാനവമി, 7ന് ഫ്ലൂട്ട് സിത്താർ ഫ്യൂഷൻ. 21ന് വിജയദശമി രാവിലെ 8.30ന് ലിപി സരസ്വതി വിദ്യാരംഭം, വിശ്വബ്രഹ്മ കലാസമിതിയുടെ ഭക്തി ഗാനസുധ, വൈകിട്ട് 7ന് സംഗീതക്കച്ചേരി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |