
മുഹമ്മ : മുഹമ്മ എ.ബി വിലാസം ഹയർസെക്കൻഡറി സ്കൂൾ എൻ .എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ 'അമ്മ വായന' തുടങ്ങി. അമ്മമാരെ വായനാ ലോകത്തേക്ക് നയിക്കാൻ സ്കൂളിൽ നിന്നും പുസ്തകങ്ങൾ നൽകും. പി. കെ. ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.എസ്.ലാലിച്ചൻ അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചെറിയ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ കെ.വി.ഐശ്വര്യലക്ഷ്മി, കെ.ആർ.സുചിത്ര, അദ്ധ്യാപകരായ ജോസി മാത്യു, എൻ.സി.സലിൽ, അന്ന ചെറിയാൻ, പി.നിമ, കെ.ബി.അഞ്ജു, പ്രസീത പ്രകാശ്, വോളണ്ടിയർമാരായ അഭിരാമി, നയന ബിനു , എൻ.അൻസില, എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |