ആലപ്പുഴ: കടയിൽ നിന്ന് വാങ്ങിയ മിട്ടായിക്കുള്ളിൽ യന്ത്രങ്ങളുടെ ബെയറിംഗിന് ഉപയോഗിക്കുന്ന സ്റ്റീൽ ബോൾ കണ്ടെത്തിയതായി പരാതി. ആലപ്പുഴ വലിയകലവൂർ പന്നിശേരി സ്വദേശി നാല് വയസുകാരനായ മകന് വാങ്ങിനൽകിയ മിട്ടായിക്കുള്ളിലാണ് സ്റ്റീൽ ബോൾ കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ട് മൂന്നുമണിയോടെ വലിയകലവൂരിന് സമീപത്തെ കടയിൽ നിന്നാണ് കോലുമിട്ടായി വാങ്ങിയത്.
മിട്ടായി കഴിക്കുന്നതിനിടെ അസ്വാഭാവികത തോന്നി കുട്ടി മാതാപിതാക്കളെ കാണിച്ചപ്പോഴാണ് വിവരം അറിയുന്നത്. തുടർന്ന് ഇവർ ശിശുക്ഷേമ സമിതിയുടെ ടോൾഫ്രീ നമ്പറിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ വീട്ടിലെത്തി മിട്ടായിയുടെ സാമ്പിൾ ശേഖരിച്ചു. മിട്ടായി വാങ്ങിയ കടയിലും ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. കമ്പനികളുടെ മറ്റ് മിട്ടായികളുടെയും വിതരണക്കാരുടെയും വിവരങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. മദ്ധ്യപ്രദേശ് ആസ്ഥാനമായ മില്ലൻ എന്ന കമ്പനിയുടെ കോലുമിട്ടായിലാണ് സ്റ്റീൽ ബോൾ കണ്ടെത്തിയത്.
A four-year-old boy in Alappuzha reportedly found a steel ball used in machine bearings inside a candy purchased from a local shop. The child alerted his parents after noticing something unusual while eating. Following their complaint, Food Safety Department officials collected candy samples, inspected the shop and gathered details about the manufacturer, Madhya Pradesh-based Millan.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |