SignIn
Kerala Kaumudi Online
Friday, 06 November 2026 12.51 PM IST

ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് അപകടം; കട പൂർണമായി കത്തിനശിച്ചു

massive-fire
തീപിടിത്തമുണ്ടായ കട

ആലപ്പുഴ: ബ്യൂട്ടി പാർലറിൽ എസി പൊട്ടിത്തെറിച്ച് വൻ അപകടം. ആലപ്പുഴ കച്ചേരി മുക്കിന് കിഴക്ക് ഭാഗത്തായി പ്രവർത്തിക്കുന്ന ബ്യൂട്ടി ആർട്ട്‌സ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തൽ. ആർക്കും പരിക്കുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല.

കഞ്ഞിപ്പാടം സ്വദേശി ആശയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലാണ് അപകടമുണ്ടായത്. ഇന്ന് രാവിലെ പത്തരയോടെയായിരുന്നു സംഭവം. രാവിലെ സ്ഥാപനം തുറന്ന് എസി ഓണാക്കിയതിന് പിന്നാലെ പൊട്ടിത്തെറിയുണ്ടാവുകയും തീ പടരുകയുമായിരുന്നു. ഉടൻതന്നെ ആശ പുറത്തേക്കിറങ്ങി ഓടിയതിനാൽ വലിയ അപകടം ഒഴിവായി.

തീപിടിത്തത്തിൽ ബ്യൂട്ടി പാർലറും തൊട്ടടുത്ത കടമുറിയിലെ സാധനങ്ങളും പൂർണമായി കത്തിനശിച്ചു. സമീപത്തെ മറ്റൊരു ഗോഡൗണിലേയ്ക്കും തീ പടർന്നു. തകഴിയിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ അരമണിക്കൂറോളം ശ്രമിച്ചതിനുശേഷമാണ് തീ അണയ്ക്കാൻ സാധിച്ചത്. തീപിടിത്തത്തിൽ ഏകദേശം മൂന്നുലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് കണക്കുകൂട്ടൽ. കഴിഞ്ഞ നാലുവർഷമായി ഇവിടെ ബ്യൂട്ടി പാർലർ നടത്തി വരികയായിരുന്നു ആശ.

English Summary

An air conditioner exploded at Beauty Arts, a beauty parlour near Kacheri Mukku in Alappuzha, triggering a major fire. The parlour, an adjoining shop and part of a nearby warehouse were gutted, causing an estimated loss of ₹3 lakh. The owner, Asha, escaped unharmed. Firefighters took around 30 minutes to extinguish the blaze.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALAPPUZHA BEAUTY PARLOUR FIRE, AC EXPLOSION ALAPPUZHA, BEAUTY ARTS FIRE, ALAPPUZHA FIRE ACCIDENT, ALAPPUZHA BEAUTY PARLOUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA