SignIn
Kerala Kaumudi Online
Sunday, 01 November 2026 11.45 PM IST

സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല,​ ആലപ്പുഴയിൽ നാളെ പ്രാദേശിക അവധി

READ ENGLISH VERSION

holiday-

ആലപ്പുഴ : മണ്ണാറശാല ആയില്യവും പരുമല പള്ളി പെരുന്നാളും കണക്കിലെടുത്ത് ആലപ്പുഴ ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (നവംബർ 2,​ തിങ്കൾ)​ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.

അതേസമയം കേരളത്തിലെ പ്രധാന നാഗരാജ ക്ഷേത്രങ്ങളിൽ ഒന്നായ മണ്ണാറശാലയിൽ ആയില്യം എഴുന്നള്ളത്ത് നാളെ ഉച്ചയ്ക്ക് ഒരുമണിക്ക് നടക്കും.ക്ഷേത്രത്തിലെ വലിയമ്മ സാവിത്രി അന്തർജനത്തിന്റെ നേതൃത്വത്തിലായിരിക്കും ചടങ്ങുകൾ. ആയില്യത്തിന് മുന്നോടിയായി ഇന്ന് നടന്ന പൂയംതൊഴൽ ചടങ്ങുകളിൽ ആയിരങ്ങൾ പങ്കെടുത്തു.

English Summary

Alappuzha District Collector declared a holiday for government offices and educational institutions tomorrow due to Mannarasala Ayilyam and Parumala Church Festival. Pre-scheduled examinations will remain unchanged. The Mannarasala Ayilyam procession will occur tomorrow at 1 PM, led by Savithri Antharjanam, following thousands participating in today's Pooyam Thozhal.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HOLIDAY, MANNARASHALA AYILYAM, ALAPPUZHA HOLIDAY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA