
ആലപ്പുഴ: മാളികമുക്ക് അടിപ്പാതയിലെ സർവീസ് റോഡുകളിൽ അപകടങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിൽ എ.ഡി.തോമസ് എം.എൽ.എയുടെ നേതൃത്വത്തിൽ കളക്ടർക്ക് റിപ്പോർട്ട് നൽകി.
സ്ഥലത്ത് ജനകീയ പ്രതിഷേധം ശക്തമായതിന്റെ പശ്ചാത്തലത്തിൽ എം.എൽ.എ സ്ഥലം സന്ദർശിച്ചു.
എം.എൽ.എയുടെ നിർദ്ദേശത്തെ തുടർന്ന് നഗരസഭാദ്ധ്യക്ഷ മോളി ജേക്കബ് , നഗരസഭ സെക്രട്ടറി എന്നിവർ സ്ഥലത്ത് എത്തുകയും കളക്ടർക്ക് റിപ്പോർട്ട് നൽകുകയുമായിരുന്നു. അടിയന്തര നടപടികൾ ഉണ്ടാകണമെന്ന് എം.എൽ.എ കളക്ടറോട് ആവശ്യപ്പെട്ടു. വാടക്കനാൽ വാർഡ് കൗൺസിലർ ആർ. അംജിത് കുമാറിന്റെ നേതൃത്വത്തിൽ നടന്ന റോഡ് ഉപരോധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. പൊതുപ്രവർത്തകരായ പി.പി. രാഹുൽ, ജോസഫ് എസ്ലിൻ, ആൻഡ്രിയ സുരേഷ്, വേണുഗോപാൽ, ഷിബു താജു, സഫർ, ഷിബു എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |