SignIn
Kerala Kaumudi Online
Sunday, 21 June 2026 5.42 AM IST

ഇൻഫ്ലുവൻസ വൈറസ് ജില്ലയിൽ പടരുന്നു

ആലപ്പുഴ: വായുവിലൂടെ പകരുന്ന ഇൻഫ്ളുവൻസ വൈറസ് ജില്ലയിൽ പടരുന്നു. എച്ച്1എൻ1 ഉൾപ്പെടെയുള്ള ഇൻഫ്ളുവൻസ ഈമാസം 129 പേർക്കാണ്സ്ഥിരീകരിച്ചത്. ഇന്നലെ 12 പേർ ചികിത്സ തേടി. പനി, ചുമ, തൊണ്ടവേദന എന്നിവയാണ് പ്രധാന ലക്ഷണം. ശ്വാസകോശത്തെയാണ് ബാധിക്കുക.
വയറിളക്കവ്യാപനവും നിയന്ത്രിക്കാനായിട്ടില്ല. ശനിയാഴ്ച 142 പേർ ചികിത്സ തേടി. ആറാട്ടുപുഴയിലെ ഷിഗെല്ലവ്യാപനം നിയന്ത്രണവിേധയമായി. തിങ്കളാഴ്ച മുതൽ ആറാട്ടുപുഴയിൽ സ്‌കൂളുകളും അങ്കണവാടികളും തുറക്കും. തൃക്കുന്നപ്പുഴയിൽ ഒരു കുട്ടി ഷിഗല്ല ലക്ഷണത്തോടെ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്.

ഇതുവരെ ജില്ലയിൽ ഏഴുപേർക്കാണ് ഷിഗല്ല സ്ഥിരീകരിച്ചത്. ഇവരെല്ലാം ആരോഗ്യനില വീണ്ടെടുത്തു. ഷി
ഇന്നലെ 645 പേർ പനിക്ക് ചികിത്സ തേടി. രണ്ടുപേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഇന്നലെ ഏഴുപേർക്കാണ് ചിക്കൻപോക്‌സ് പിടിപെട്ടത്. ഈമാസം ഇതുവരെ 68 പേർക്ക് രോഗം ബാധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL