SignIn
Kerala Kaumudi Online
Saturday, 08 August 2026 3.58 AM IST

കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ മരം വീണ് ബസ് തകർന്നു

photo

ചേർത്തല:ചേർത്തല നഗരത്തിൽ മഴയും വെള്ളക്കെട്ടും രൂക്ഷമായി.ചേർത്തല കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ അറ്റകുറ്റപ്പണിക്കിട്ടിരുന്ന ബസ് വലിയ മരം വീണ് തകർന്നു. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെയാണ് സംഭവം. അറ്റകുറ്റപ്പണിക്ക് ചേർത്തല ഡിപ്പോയിൽ രണ്ടു ദിവസം മുമ്പ് എത്തിച്ച കൊടുങ്ങല്ലൂർ ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസിനു മുകളിലേക്കാണ് സമീപത്തു നിന്ന് വലിയ മരം കടപുഴകിയത്. ബസിന്റെ മുകൾഭാഗം പൂർണമായും തകർന്നു.. ചില്ലുകളും നശിച്ചു. വലിയ ശബ്ദം കേട്ട് ജീവനക്കാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മരക്കൊമ്പുകൾ മുറിച്ചുമാറ്റിയെങ്കിലും വലിയ മരം മുറിച്ചുമാറ്റാൻ സാധിക്കാത്ത സ്ഥിതിയാണ്. ഡിപ്പോയ്ക്ക് സമീപം വെള്ളക്കെട്ടായതിനാൽ ബസുകൾ അറ്റകുറ്റപ്പണികൾക്ക് ഇടുന്ന സ്ഥലത്തേക്ക് പോകാൻ കഴിയുന്നില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL