SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

കെ.ഇ.തോമസിനെ ആദരിച്ചു

x

മുഹമ്മ: ചേർത്തല പിറവി സാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ അൻപതിനായിരം പേർക്ക് രക്തം ദാനം ചെയ്യുന്നതിനു നേതൃത്വം വഹിച്ച ചേർത്തല യുവർ കോളേജ് സോഷ്യൽ സർവ്വീസ് വിംഗ് ചെയർമാനും മുൻ സെന്റ് മേരിസ് സ്കൂർ ഹെഡ് മാസ്റ്ററും ആയിരുന്ന കെ.ഇ. തോമസിനെ ഗുരുപൂജ അവാർഡ് ജേതാവും ഗാനരചയിതാവുമായ പൂച്ചാക്കൽ ഷാഹുൽ ആദരിച്ചു. കലാ സാഹിത്യ സംഗമം കെ.ഇ. തോമസ് ഉദ്ഘാടനം ചെയ്തു. വുഡ്ലാന്റ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ കാവ്യദാസ് ചേർത്തല അധ്യക്ഷത വഹിച്ചു. ബേബി തോമസ്, കെ.പി.സുരേഷ് കുമാർ, ചേർത്തല രാജൻ എന്നിവർ സംസാരിച്ചു . ഗൗതമൻ തുറവൂർ, വി.ജി.മധുസൂദനൻ, ഷിബു തിരുവിഴ, രാജേന്ദ്രൻ തുറവൂർ, വിമൽ രാജ്തുടങ്ങിയവർ സൃഷ്ടികൾ അവതരിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL