SignIn
Kerala Kaumudi Online
Sunday, 09 August 2026 3.50 AM IST

സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം

ആലപ്പുഴ: കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് സർക്കാർ ഭാഗത്ത് നിന്നും ഉണ്ടായ അനാസ്ഥക്കെതിരെ മത്സ്യ തൊഴിലാളി ഫെഡറേഷൻ ( എ.ഐ.ടി.യു.സി ) 13 ന് രാവിലെ 10 മണിക്ക് സെക്രട്ടേറിയറ്റിന് മുന്നിൽ സത്യാഗ്രഹം നടത്തും. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം ഒരുക്കിയില്ലെന്നും നേവിയുടെ ഹെലികോപ്ടർ , കോസ്റ്റ് ഗാർഡ്, കോസ്റ്റൽ പൊലീസ്,ഫിഷറീസ് വകുപ്പ്, മറൈൻ ആംബുലൻസ് തുടങ്ങിയ സംവിധാനം നിശ്ചലമായിരുന്നുവെന്നും ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും ജന സെക്രട്ടറി ടി രഘുവരനും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL