
ആലപ്പുഴ: മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് ശുപാർശകൾ പൂർണ്ണമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് നാഷണൽ ജനതാദൾ സംസ്ഥാന കമ്മിറ്റി ലോക്ഭവനിലേക്ക് മാർച്ചു നടത്തുകയും ഗവർണർക്ക് നിവേദനം നൽകുകയും ചെയ്‌തു. മാർച്ചിനോട് അനുബന്ധിച്ച് നടന്ന യോഗം പാർട്ടി സംസ്‌ഥാന പ്രസിഡന്റ് ജോൺ ഉദ്ഘാടനം ചെയ്തു. നേതാക്കളായ അഡ്വ. വിജയകുമാർ, അഡ്വ. കെ.എസ്. സിറിയക്, മേടയിൽ അനിൽകുമാർ, സെനിൻ റാഷി, ചോലക്കര മുഹമ്മദ്, ഷാജി ചോറ്റാനി, കെ.സി. രാജൻ, ലൈലാ റഷീദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |