
ചേർത്തല: ചേർത്തല അക്ഷരജ്വാല കലാ സാഹിത്യവേദിയുടെ മോഹനൻ ചെട്ടിയാർ അനുസ്മരണവും സ്മൃതി പുരസ്‌കാര സമർപ്പണവും ധനസഹായ വിതരണവും അരീപ്പറമ്പ് സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ.സണ്ണി ആട്ടപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. നോവലിസ്റ്റ് ഷാജി മഞ്ജരി അനുസ്മരണ പ്രഭാഷണം നടത്തി.യുവർ കോളേജ്' പ്രിൻസിപ്പൽ ഇ.കെ. തോമസ് സ്മൃതി പുരസ്‌കാരം എഴുത്തുകാരി ലീന രാജു പുതിയാട്ടിന് സമർപ്പിച്ചു.
പ്രസിഡന്റ് ശർമ്മിള ശെൽവരാജ് അദ്ധ്യക്ഷത വഹിച്ചു.ചേർത്തല രാജൻ, രക്ഷാധികാരി വിജയൻ എരമല്ലൂർ, സെക്രട്ടറി പി.എസ്. സുഗന്ധപ്പൻ, ട്രഷറർ ബാലാമണി ബാല,വൈസ് പ്രസിഡന്റ് രാജേന്ദ്രൻ തുറവൂർ, ജോയിന്റ് സെക്രട്ടറി മീനാക്ഷിയമ്മ,വി.ജി. മധുസൂദനൻ,വി. നടരാജൻ, എലിസബത്ത് സാമുവൽ, ടി.വി. ഹരികുമാർ കണിച്ചുകുളങ്ങര, ബേബി തോമസ്, സുനിൽ കരുണൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |