ആലപ്പുഴ: വള്ളംകളിയുടെ മത്സരസമയം സ്‌ക്രീനിൽ പ്രദർശിപ്പിക്കുമെന്ന വാഗ്ദാനം നടപ്പാക്കാതെ സംഘാടകർ. ഹീറ്റ്‌സ് മത്സരങ്ങളുടെ ഫലമാണ് സ്‌ക്രീനിൽ പ്രദർശിപ്പിക്കാതിരുന്നത്. ഇതോടെ വള്ളംകളി പ്രേമികൾക്കും മാദ്ധ്യമപ്രവർത്തകർക്കും മത്സരഫലം അറിയാൻ ബുദ്ധിമുട്ടായി. ഫലം സ്‌ക്രീനിൽ പ്രദർശിപ്പിക്കണമെന്ന് മാദ്ധ്യമപ്രവർത്തകർ ഇറിഗേഷൻ വകുപ്പ് എൻജിനീയറോട് ആവശ്യപ്പെട്ടെങ്കിലും ഫലം നൽകാൻ തയ്യാറായില്ല. ഇതോടെ പ്രതിഷേധം ഉയർന്നു. തുടർന്ന് മാദ്ധ്യമപ്രവർത്തകരുടെ പരാതിയിൽ കളക്ടർ ഇടപെട്ടെങ്കിലും ഫലം പ്രദർശിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥൻ വിമുഖത കാട്ടുകയായിരുന്നു. പിന്നീട് മന്ത്രി പി.സി. വിഷ്ണുനാഥ് ഇടപെട്ടതോടെയാണ് ഫലം സ്‌ക്രീനിൽ പ്രദർശിപ്പിക്കാൻ തയ്യാറായത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |