
അമ്പലപ്പുഴ : ഇന്ത്യയിലെ ആദ്യത്തെ ഡീംഡ് മാരിടൈം യൂണിവേഴ്സിറ്റിയായ ചെന്നൈ അമെറ്റ് മാരിടൈം യൂണിവേഴ്സിറ്റിയുടെ ഗുരുരത്ന അദ്ധ്യാപക പുരസ്കാരം ആലപ്പുഴ കളർകോട് ചിന്മയ വിദ്യാലയത്തിലെ സോഷ്യോളജി അദ്ധ്യാപിക രശ്മി മധുവിന് സമ്മാനിച്ചു. ചെന്നൈയിലെ അമാറ്റ് മാരിടൈം യൂണിവേഴ്സിറ്റി കാമ്പസിൽ നടന്ന ചടങ്ങിൽ പ്രശസ്തി പത്രവും ക്യാഷ് അവാർഡും മെഡലും യൂണിവേഴ്സിറ്റി ഡി.ജി.എസ് പ്രിൻസിപ്പൽ ക്യാപ്റ്റൻ ശ്രീനിവാസ് ഗോപാൽ രശ്മിക്ക് സമ്മാനിച്ചു. കേരളത്തിൽ നിന്നുള്ള 1000 അദ്ധ്യാപക രജിസ്ട്രേഷനിൽനിന്നു വിവിധ വിഭാഗങ്ങളിലായി നൂറ്റമ്പതോളം അദ്ധ്യാപകർക്കാണ് പുരസ്കാരം ലഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |