
മാവേലിക്കര: ഭരണിക്കാവ് ഗ്രാമപഞ്ചായത്തിലെ മഞ്ഞാടിത്തറ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കേരകർഷക ക്ലസ്റ്ററിന്റെ ഉദ് ഘാടനം മുൻ പി.എസ്.സി മെമ്പറും, ഭരണിക്കാവ് പഞ്ചായത്ത് നാളികേര ഫെഡറേഷൻ പ്രസിഡന്റുമായ അഡ്വ.തോമസ് എം.മാത്തുണ്ണി നിർവഹിച്ചു.
കേന്ദ്ര നാളീകേര വികസന ബോർഡ് ജില്ല ഓഫീസർ അനുശ്രീ പദ്ധതി വിശദീകരണം നടത്തി. മുൻ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.വാസുദേവൻ അദ്ധ്യക്ഷത വഹിച്ചു. അഗസ്റ്റിൻ മനോഹരൻ ജി.മോഹനൻ പിള്ള, ചേലക്കാട്ട് രാധാകൃഷ്ണൻ, രാജീവ്. ടി,എൻ ഷാജി,വാർഡ് മെമ്പർ നിഷ കെ സാം, കെ.രാജേന്ദ്രൻ പിള്ള, കെ.രഘുനാഥ് പിള്ള, ജോർജ് മാത്യൂ,ജേക്കബ് മാത്യു ശങ്കരൻ കുട്ടി.എൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |