
മുഹമ്മ : മസ്കുലാർ ഡിസ്ട്രോഫി എന്ന അസുഖം ബാധിച്ചതിനെ തുടർന്ന് 2-ാം ക്ലാസ്സിൽ സ്‌കൂൾ പഠനം മുടങ്ങിയ വിദ്യാർഥിക്ക് കൈത്താങ്ങായി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ്. മുഹമ്മ എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളാണ് രണ്ടാം ക്ലാസിൽ പഠനം മുടങ്ങിയ വിദ്യാർഥിക്ക് ഇലക്ടിക് വീൽചെയറും പഠനോപകരണങ്ങളും നൽകി സ്കൂളിലെത്തിച്ചത്. "ഫ്രണ്ട്‌സ് അറ്റ് ഹോം" എന്ന സന്ദേശവുമായാണ് "ഒപ്പം" എന്ന പദ്ധതി ആവിഷ്‌ക്കരിച്ചത്.. ഉദ്ഘാടനംജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണു പ്രദീപ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അരുൺ മോഹൻ അധ്യക്ഷത വഹിച്ചു. അഡിഷണൽ എസ്പി ആന്റ് ഡിസ്ട്രിക്റ്റ് നോഡൽ ഓഫീസർ ജെ. ഉമേഷ് കുമാർ, ഡി വൈ എസ് പി എസ്. മഞ്ജു ലാൽ , പ്രിൻസിപ്പാൾ ബിജോ കെ കുഞ്ചെറിയഎന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |