
കുട്ടനാട് : നാഷണൽ സർവീസ് സ്കീം ദിനാചരണത്തിന്റെ ഭാഗമായി നെടുമുടി എൻ. എസ് ഹയർ സെക്കൻഡറി സ്ക്കൂൾ എൻ. എസ്. എസ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ തൂഫാൻ കമാൻഡോ മെഗാ വാക്കത്തോൺസംഘടിപ്പിച്ചു . ആലപ്പുഴ ക്ലസ്റ്റർ തല പരിപാടികളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. കെ. വിനോദ് നിർവഹിച്ചു. സ്കൂൾ മാനേജർ ഡോ.. കെ ഗോപകുമാർ അധ്യക്ഷനായി.നെടുമുടി എക്സൈസ് ഇൻസ്പെക്ടർ അനൂപ് എം മുഖ്യപ്രഭാഷണം നടത്തി. സ്ക്കൂൾ പ്രിൻസിപ്പൽ ജെ. രാജേഷ് പ്രോഗ്രാം ഓഫീസർ ലക്ഷ്മി എന്നിവർ പ്രസംഗിച്ചു . സ്ക്കൂളിലെ എല്ലാ വിദ്യാർത്ഥികളും അണിനിരന്ന മെഗാ വാക്കത്തോൺ, ലഹരിവിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് എന്നിവയും നടന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |