അമ്പലപ്പുഴ: വിശ്വാസ്യത കളഞ്ഞു കുളിച്ച മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് യു.ടി.യു.സി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് അനിൽ ബി .കളത്തിൽ അധ്യക്ഷത വഹിച്ചു. യു.റ്റി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി റ്റി .സി. വിജയൻ, ദേശീയ വൈസ് പ്രസിഡന്റ് ബി. രാജശേഖരൻ, ആർ.എസ്.പി ജില്ലാ സെക്രട്ടറി സി .കൃഷ്ണചന്ദ്രൻ, യു.റ്റി.യു.സി ജില്ലാ സെക്രട്ടറി ആർ .ചന്ദ്രൻ, പി. രാമചന്ദ്രൻ, സി .എസ് .രമേശൻ, പി.മോഹനൻ, അമ്മിണി വർഗ്ഗീസ്, പി. കെ. ഗണേഷ് ബാബു, എ .ആർ. ജോയി, കെ .കെ. ജയറാം, സിദ്ധിഖ് ഇസ്മയിൽ, സന്തോഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |