
അമ്പലപ്പുഴ: ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുറക്കാട് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ "ശുചിത്വം ആരോഗ്യത്തിന്റെ അടിസ്ഥാനം" എന്ന പ്രമേയത്തിൽ കുട്ടികൾക്കായി കളറിംഗ് മത്സരവും ശുചിത്വ പ്രതിജ്ഞയും സംഘടിപ്പിച്ചു. പുറക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് റഹുമത്ത് ഹമീദ് ഉദ്ഘാടനം നിർവഹിച്ചു . മെഡിക്കൽ ഓഫീസർമാരായ ഡോ. ഷിബു സുകുമാരൻ, ഡോ. ഹരിശങ്കർ, ഹെൽത്ത് ഇൻസ്‌പെക്ടർ ജിനു സുധാകർ, എൽ.എച്ച്.ഐ സന്ധ്യ, മറ്റ് പബ്ലിക് ഹെൽത്ത് സ്റ്റാഫുകൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പഞ്ചായത്ത് അംഗം ജയശ്രീ ചടങ്ങിൽ പങ്കെടുത്തു. ഗാന്ധിജയന്തി ദിനത്തിൽ സമ്മാനങ്ങൾ നൽകുമെന്ന് മെഡിക്കൽ ഓഫീസർ ഡോ. ഷിബു അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |