
കുട്ടനാട് : നാഷണൽ സർവീസ് സ്കീം ദിനാചരണത്തോടനുബന്ധിച്ച് ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി കുട്ടനാട് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ മങ്കൊമ്പ് അവിട്ടം തിരുനാൾ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്ക്കൂളിൽ കുട്ടികൾക്കും മാതാപിതാക്കൾക്കുമായി നടത്തിയ ശില്പശാല ജില്ലാ പൊലീസ് മേധാവി ടി. കെ. വിഷ്ണു പ്രദീപ് ഉദ്ഘാടനം ചെയ്തു. പ്രിൻസ് വർഗീസ് ക്ലാസ് നയിച്ചു. എൻ. എസ്. എസ്. വോളണ്ടിയർമാരുടെ നേതൃത്വത്തിൽ പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിലെ കിടപ്പു രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പൊതിച്ചോർ വിതരണം ചെയ്തു. ചെയർമാൻ ജോസ് ടി പുന്നിച്ചിറ അദ്ധ്യക്ഷനായി. തഹസീൽദാർ പി. കെ.സൗമ്യ, പുളിങ്കുന്ന് എഞ്ചിനിയറിംഗ് കോളജ് മുൻ പ്രിൻസിപ്പാൾ പ്രഫ. ഡോ. എൻ. സുനിൽകുമാർ എന്നിവർ മുഖ്യാതിഥികളായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |