SignIn
Kerala Kaumudi Online
Sunday, 27 September 2026 1.56 AM IST

അരൂർ–തുറവൂർ ഉയരപ്പാതയിൽ 950 സൗരോർജ്ജ വിളക്കുകൾ

തുറവൂർ: രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയായ അരൂർ–തുറവൂർ പാതയിൽ പ്രകാശിക്കുക 950 സൗരോർജ്ജ എൽ.ഇ.ഡി വിളക്കുകൾ. ഇവ സ്ഥാപിക്കുന്ന ജോലികൾ പുരോഗമിക്കുന്നു.

അരൂർ മുതൽ തുറവൂർ വരെയുള്ള 12.75 കിലോമീറ്റർ ദൂരത്തിൽ 425 ലൈറ്റ് തൂണുകളാണ് സ്ഥാപിക്കുന്നത്. ഉയരപ്പാതയുടെ മദ്ധ്യഭാഗത്തെ മീഡിയനിൽ സ്ഥാപിക്കുന്ന തൂണുകളുടെ മുകൾഭാഗത്ത് ഇരുവശങ്ങളിലേക്കും എൽ.ഇ.ഡി ലൈറ്റുകളും മദ്ധ്യത്തിൽ സോളാർ പാനലുകളുമാണ് ഒരുക്കുന്നത്. പില്ലർ നമ്പർ 40 മുതൽ 195 വരെയുള്ള ഭാഗങ്ങളിൽ ലൈറ്റുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. 30 മീറ്റർ ഇടവിട്ടാണ് ലൈറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതോടെ രാത്രിയാത്ര കൂടുതൽ സുരക്ഷിതമായി മാറുമെന്നാണ് പ്രതീക്ഷ. ഉയരപ്പാത അവസാനിക്കുന്ന തുറവൂർ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും. രൂപരേഖയിലെ മാറ്റത്തെ തുടർന്നാണ് പുതിയ ക്രമീകരണം. 354-ാം പില്ലറിന് ശേഷം ചേർത്തല ഭാഗത്തേക്കുള്ള നീട്ടിയ ഉയരപ്പാതയുടെ നിർമ്മാണം മറ്റൊരു കമ്പനിയുടെ പരിധിയിലായതിനാൽ തൈക്കാട്ടുശ്ശേരി റോഡിന്റെ മധ്യഭാഗത്ത് പ്രത്യേക ലൈറ്റ് തൂൺ സ്ഥാപിച്ച് ജംഗ്ഷനിലെ വെളിച്ചക്കുറവ് ഒഴിവാക്കാനാണ് തീരുമാനം. ഇതിനായുള്ള പ്രാഥമിക ജോലികൾ ആരംഭിച്ചു. അരൂർ മുതൽ തുറവൂർ വരെയുള്ള ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾ ഡിസംബറോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. കരാർ കമ്പനിയുടെ പരിധിയിലുള്ള ജോലികളിൽ 95 ശതമാനത്തിലേറെയും പൂർത്തിയായതായി അധികൃതർ അറിയിച്ചു. അരൂർ ജംഗ്ഷൻ ഉൾപ്പെടെയുള്ള മേഖലകളിൽ നിർമാണ പ്രവർത്തനങ്ങൾ തുടരുന്നതിനാൽ ഗതാഗതക്കുരുക്കും യാത്രാദുരിതവും പൂർണമായി ഒഴിഞ്ഞിട്ടില്ല.

 തുറവൂരിൽ നിന്ന് ചേർത്തല ഭാഗത്തേക്കുള്ള നീട്ടിയ ഉയരപ്പാതയുടെ നിർമ്മാണവും വേഗത്തിൽ പുരോഗമിക്കുകയാണ്

 2027-ൽ മുഴുവൻ ഉയരപ്പാതയും ഗതാഗതത്തിന് തുറന്നുകൊടുക്കാനാണ് പദ്ധതി

 ഉയരപ്പാതയ്ക്കൊപ്പം താഴെയുള്ള ദേശീയപാതയുടെ നവീകരണ പ്രവർത്തനങ്ങളും പുരോഗമിക്കുകയാണ്

ടോൾ പ്ലാസയുടെ നിർമാണം അവസാനഘട്ടത്തിലാണ്. മീഡിയനുകളിലും സംരക്ഷണഭിത്തികളിലും കറുപ്പ്-വെളുപ്പ് നിറങ്ങൾ പൂശുന്ന ജോലികൾ ആരംഭിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL