
മാന്നാർ: ചെങ്ങന്നൂർ ക്ലസ്റ്റർ തല എൻ.എസ്.എസ് ദിനാഘോഷം ശ്രീ ഭുവനേശ്വരി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ അദ്ധ്യക്ഷത വഹിച്ചു. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വത്സല ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ചെങ്ങന്നൂർ ക്ലസ്റ്റർ കൺവീനർ രാധേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. തൂഫാൻ കമാൻഡോ ക്യാപ്പ് വിതരണം മാന്നാർ പഞ്ചായത്ത് എട്ടാംവാർഡ് മെമ്പർ എം.കെ.ശിവകുമാർ നിർവഹിച്ചു. സ്കൂൾ സെക്രട്ടറി ഗണേഷ് കുമാർ ജി, മാനേജ്മെന്റ് കമ്മിറ്റി അംഗം ശശിധരൻപിള്ള തുഷാര, പ്രിൻസിപ്പൽ ബിനു,കെ,. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ നിഷരാജ്, അധ്യാപകൻ അനിൽ പ്രസാദ് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |